Friday
06 Dec 2019

പ്രളയ ദുരിതാശ്വാസത്തിന് പണം നല്‍കുന്നതിനായി ഫാന്‍സി നമ്പര്‍ വേണ്ടെന്നുവെച്ച് നടന്‍ പൃഥ്വിരാജ്

By: Web Desk | Friday 16 August 2019 4:04 PM IST


കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് പണം നല്‍കുന്നതിനായി ഫാന്‍സി നമ്പര്‍ വേണ്ടെന്നുവെച്ച് നടന്‍ പൃഥ്വിരാജ്. താന്‍ പുതുതായി വാങ്ങിയ മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി പൃഥ്വി എറണാകുളം ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള തുക ദുരിതാശ്വാസത്തിനായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

‘ഒരു യഥാര്‍ഥ ലാലേട്ടന്‍ ഫാന്‍’; മോഹന്‍ലാലിന് വഴിമാറി പൃഥ്വി; വീഡിയോ വൈറല്‍

KL 07 CS 7777 എന്ന നമ്പറായിരുന്നു പൃഥ്വിരാജ് പുതിയ വാഹനത്തിനായി റിസര്‍വ് ചെയ്തിരുന്നത്. ഇതേ നമ്പറിനായി മറ്റു പലരും രംഗത്തുള്ളതിനാല്‍ ലേലംവിളിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആര്‍ടിഒ ഓഫീസ്. നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം തന്നെ അറിയിക്കുകയായിരുന്നെന്ന് എറണാകുളം ആര്‍ടിഒ കെ.മനോജ്കുമാര്‍ പറഞ്ഞു. തുക പ്രളയദുരിതാശ്വാസത്തിന് നല്‍കുന്നതിനാണ് പിന്‍മാറ്റമെന്ന് താരം പറഞ്ഞതായും ആര്‍ടിഒ വ്യക്തമാക്കി.നേരത്തെയും പൃഥ്വിരാജ് ഫാന്‍സി നമ്പറിനായി ലേലത്തില്‍ പങ്കെടുത്തിട്ടുണ്ട്.

തന്റെ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി ആറു ലക്ഷം രൂപയാണ് പൃഥ്വിരാജ് മുടക്കിയത് .കഴിഞ്ഞ പ്രളയകാലത്തു ഒന്‍പത് ലക്ഷം രൂപ ദുരിതാശ്വാസത്തിനായി നല്‍കിയിരുന്നു .സഹോദരന്‍ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും കഴിഞ്ഞ കുറെ ദിവസങ്ങളായി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അന്‍പോട് കൊച്ചി നടത്തുന്ന ദുരിതാശ്വാസവസ്തുക്കള്‍ കയറ്റി അയക്കുന്നതിനായി മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായിരുന്നു .കഴിഞ്ഞ പ്രളയത്തിന്റെ ദുരിതങ്ങള്‍ ഇവരുടെ അമ്മയായ മല്ലിക സുകുമാരനും അനുഭവപ്പെട്ടിരുന്നു .സന്നദ്ധപ്രവര്‍ത്തകരാണ് മല്ലികയെ സുരക്ഷിത സ്ഥാനത്തു എത്തിച്ചത് .

YOU MAY LIKE THIS VIDEO ALSO