അനന്തു മാതിരംപള്ളില്‍

തിരുവനന്തപുരം

June 01, 2020, 3:16 pm

സ്വകാര്യ ബാങ്കുകള്‍ മൊറൊട്ടോറിയത്തിന്‍റെ പേരില്‍ നടത്തുന്നത് വന്‍ തട്ടിപ്പ്

Janayugom Online

കോവിഡ് 19 പശ്ചാത്തലത്തില്‍ ബാങ്കുകളിലേക്കുള്ള തിരിച്ചടവില്‍ കടമെടുത്ത വ്യക്തികള്‍ക്ക് നിയമാനുസൃതമായി കാലാവധി നീട്ടി കൊടുക്കുക എന്ന ഉദ്ദേശത്തോട് കുടിയാണ് സര്‍ക്കാര്‍ മൊറൊട്ടോറിയം പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ധേശങ്ങള്‍ ത്രിണവല്‍ഗരിച്ചു കൊണ്ട് സ്വകാര്യ ബാങ്കുകള്‍ മൊറൊട്ടോറിയം പീരീഡില്‍ ഈടാക്കുന്നത് കൊള്ള പലിശയാണ് എന്നാണ് ആരോപണം. ഇഎംഐ അടവുകള്‍ക്ക് മൊറൊട്ടോറിയം ലഭിക്കണമെങ്കില്‍ കസ്റ്റമര്‍ നേരിട്ട് ഓഫീസുകളില്‍ എത്തി അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കണം. അപേക്ഷ നല്‍കിയാല്‍ തൊട്ടടുത്ത മാസം മാത്രമെ മൊറൊട്ടോറിയം പിരീഡ് തുടങ്ങുകയുള്ളു. മൊറൊട്ടോറിയം പീരിഡില്‍ സ്വകാര്യ ബാങ്കുകള്‍ ഈടാക്കുന്നത് 20 % മുതല്‍ 24% വരെ പലിശയാണ്.

അതായത് മാസം ഇഎംഐ അടക്കാന്‍ കഴിയാത്ത സാധാരണക്കാരനെ കൂടുതല്‍ കഷ്ടത്തിലേക്ക് തള്ളി വിടുകയാണ് സ്വകാര്യ ബാങ്കുകള്‍. ബജാജ് ഫിന്‍കോര്‍പ്പ് അടക്കമുള്ള സ്വകാര്യ ബാങ്കുകളെ കോവിഡ് കൊള്ളക്കെതിരെ വ്യാപകമായി ആരോപണങ്ങള്‍ ഉയരുകയാണ് മൊറൊട്ടോറിയത്തിന് അപേക്ഷ നല്‍കിയില്ലെങ്കില്‍ ചെക്ക് ബൗണ്‍ ചാര്‍ജ് ആയി ഓരോ തവണയും 450രൂപ വീതം ബൗണ്‍സ് ചാര്‍ജുകള്‍ ഈടാക്കുന്നു. ഒരു മാസം തന്നെ പലതവണ ചെക്ക് പ്രസന്‍റ് ചെയ്തു എന്ന കാരണം നിരത്തി പല തവണ ബൗണ്‍സ് ചാര്‍ജുകള്‍ ഈടാക്കി എന്ന പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലോക്ഡൗണ്‍ തുടങ്ങിയ കാലയളവ് മുതല്‍ ഇഎംഐ കുടിശിക ഉള്ളവരുടെ വരുന്ന മാസ അടവുകള്‍ അടക്കാന്‍ സ്വകാര്യബാങ്കുകള്‍ വിസമ്മതിക്കുകയാണ്. ഇങ്ങനെ ചെയ്താല്‍ ചെക്ക് ബൗണ്‍സ് ചാര്‍ജുകള്‍ കസ്റ്റമറില്‍ നിന്ന് ഈടാക്കാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ മൊറൊട്ടോറിയങ്ങള്‍ പ്രഹസനങ്ങളാക്കുകയും ഇതിനെ മറയാക്കി കൂടുതല്‍ കൊള്ള ലാഭം കൊയ്യുകയും ചെയ്യുന്ന സ്വകാര്യ ബാങ്കുകളെ ചങ്ങലക്കിടേണ്ടത് അത്യാവശ്യമാണ്.

Eng­lish sum­ma­ry; Pri­vate banks run a moratorium

you may also like this video;