സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു

Web Desk
Posted on June 02, 2018, 3:43 pm

കോട്ടയം: പാമ്പാടി എട്ടാംമൈലില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. കോട്ടയം കറുകച്ചാല്‍ റൂട്ടിലോടുന്ന സെന്‍റ് മരിയ എന്ന ബസും കോട്ടയം വട്ടക്കാവ് റൂട്ടിലോടുന്ന എംഎം മോട്ടേഴ്‌സും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.