Web Desk

തിരുവനന്തപുരം

June 04, 2020, 11:09 am

ബസ് ചാർജ് വർധനവ് ഉടനില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ

Janayugom Online

കോവിഡ് 19 മഹാമാരിയുടെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കണം എന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം സർക്കാർ നിരസിച്ചു. ലോക്‌ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനാലാണ് ബസ് ചാർജ് കുറച്ചത്. കെഎസ്ആർടിസിയും നഷ്ടത്തിലാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് ബസ് ചാർജ് വർധനവ് പിൻവലിച്ചത്. രാമചന്ദ്രൻ കമ്മീഷൻന്റെ റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ തീരുമാനം എടുക്കുമെന്നും ഇകാര്യത്തിൽ ബസ് ഉടമകൾ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു,

Eng­lish sum­ma­ry: pri­vate bus charge

You may also like this video: