സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Web Desk

കക്കോടി

Posted on June 07, 2020, 9:16 pm

കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കക്കോടി സ്വദേശി സന്തോഷാണ് മരിച്ചത്. ലോക്ഡൗണിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജനങ്ങളിൽ സൃഷ്ടിച്ചിരുന്നത്. സ്വകാര്യ ബസുകൾ നിരത്തിൽ രണ്ടരമാസത്തോളമായി ഓടിയിരുന്നില്ല. നിയന്ത്രണങ്ങളോടെ ലോക്ഡൗൺ പിൻവലിച്ചിരുന്നെങ്കിലും ബസ് ചാർജ് വർദ്ധിപ്പിച്ച് ബസുകൾ ഓടേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു.

നഷ്ടത്തിലായതിനെ തുടർന്ന് സ്വകാര്യ ബസുകൾ ഓടേണ്ടതില്ലെന്ന് ബസ് ഉടമകൾ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് ബസ് ജീവനക്കാർ വീണ്ടും പ്രതിസന്ധിയിലേക്ക് പോയി. സന്തോഷായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. വരുമാനം ഇല്ലാതായതോടെ സന്തോഷ് മാനസികമായി തകർന്നിരുന്നതായി കുടുംബം പറയുന്നു. ലോറിയിൽ ജോലിക്കായി പോയ സന്തോഷിനെ ശനിയാഴ്ച മുതൽ കാണാതാകുകയായിരുന്നു. ഞായറാഴ്ച രാവിലെ സന്തോഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ENGLISH SUMMARY: pri­vate bus dri­ver com­mit­ed sui­cide
You may also like this video