24 April 2024, Wednesday

Related news

April 22, 2024
February 24, 2024
February 21, 2024
February 19, 2024
February 19, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
February 7, 2024

സ്വകാര്യ ബസ് സമരം; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

Janayugom Webdesk
തിരുവനന്തപുരം
March 24, 2022 8:28 am

ഇന്ന് നടക്കുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെഎസ് ആർടിസി കൂടുതൽ സർവീസുകൾ നടത്തും. മുഴുവൻ ബസുകളും സർവീസ് നടത്തണമെന്നാണ് മന്ത്രിയുടെ കർശന നിർദേശം.

തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ആറ് രൂപ ആക്കുക, മിനിമം ചാർജ് 12 രൂപയാക്കുക തുടങ്ങി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകൾ ഇന്ന് പണിമുടക്ക് നടത്തുന്നത്.

12,000 സ്വകാര്യ ബസുകളിൽ കോവിഡ് കാലത്തിനു ശേഷം സർവീസിനിറങ്ങിയത് 5500 ബസുകളാണ്. സമരത്തിന്റെ ഭാഗമായി ഈ ബസുകൾ നിരത്തിലിറക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജോൺസൺ പയ്യപ്പിള്ളിയും സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബുവും പറഞ്ഞു.

യാത്രാനിരക്കു വർധിപ്പിക്കാമെന്ന ആവശ്യം അംഗീകരിച്ചതാണെന്നും എന്നു മുതൽ കൂട്ടണം എന്നു മാത്രമാണ് ഇനി തീരുമാനിക്കേണ്ടതെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. ജനത്തെ ബുദ്ധിമുട്ടിക്കാതെ സമരത്തിൽ നിന്നു പിന്മാറണമെന്നും മന്ത്രി ബസ് ഉടമകളോട് ആവശ്യപ്പെട്ടു.

eng­lish summary;Private bus strike; KSRTC will run more services

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.