നിലവിലുണ്ടായിരുന്ന പെർമിറ്റ് വ്യവസ്ഥകൾ ഒഴിവാക്കി വൻകിട സ്വകാര്യബസ് ഉടമകൾക്ക് നിരത്തുകൾ നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസോടിക്കാൻ അനുമതി നൽകിയതായുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഓൺലൈൻ ടാക്സി സർവീസിന് മാർഗനിർദേശങ്ങൾ ഇറക്കിയതിനൊപ്പമാണ് പുതിയ നീക്കവും നടക്കുന്നത്. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സർക്കാരിനും ഉത്തരവിറക്കാമെന്നുമാണ് റിപ്പോർട്ടുകൾ.
പുതിയ നിയമം നിലവിൽ വന്നാൽ നിലവിലെ അന്തർസംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന ഓൺലൈൻ ബുക്കിങ് സംവിധാനങ്ങളും മൊബൈൽ ആപ്പും നിയമവിധേയമാകും. അഗ്രഗേറ്റർ ലൈസൻസ് എടുത്താൽ ഏത് റൂട്ടിലും ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും. അഞ്ചുവർഷത്തേക്ക് അഞ്ചുലക്ഷം രൂപയാണ് ലൈസൻസ് ഫീസ് എന്നാണ് റിപ്പോർട്ടുകൾ. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികൾ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം. സഹകരണനിയമപ്രകാരം രജിസ്ട്രർചെയ്ത സ്ഥാപനങ്ങൾക്കും ലൈസൻസിന് അപേക്ഷിക്കാം. സംസ്ഥാന സർക്കാരുകളോ അവർ ചുമതലപ്പെടുത്തുന്ന ഏജൻസികളോ ആണ് ലൈസൻസ് നൽകേണ്ടത്.
സംസ്ഥാന സർക്കാർ അനുവദിച്ചാൽ യാത്രക്കാരെ കൊണ്ടുപോകാൻ സ്വകാര്യവാഹനങ്ങളും ഉപയോഗിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഈ പെർമിറ്റ് അനുസരിച്ച് റൂട്ട്, സമയം, പെർമിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസർക്കാരാണ് നിശ്ചയിക്കുന്നത്. എന്നാൽ പുതിയ ഭേദഗതി നടപ്പിലായാൽ കോൺട്രാക്റ്റ് ക്യാരേജ് ബസുകൾക്ക് അവർ നിശ്ചയിക്കുന്ന റോഡുകളിലൂടെ ഏത് സമയത്തും ഓടാനാകും.
English summary; Private buses can now run on any route
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.