ടോൾ പിരിവിൽ പ്രതിഷേധിച്ച് പാലക്കാട്- തൃശൂർ പാതയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി. ഉയർന്ന ടോൾ നൽകാൻ കഴിയില്ലെന്നും പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്നും ബസുടമകൾ അറിയിച്ചു. തീരുമാനമായില്ലെങ്കിൽ ടോൾ പ്ലാസയ്ക്ക് മുന്നിൽ നാളെ മുതൽ അനിശ്ചിതകാല സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം.
പന്നിയങ്കര ടോൾ പ്ലാസയിലാണ് ബസുടമകൾ പ്രതിഷേധിച്ചത്. ഏപ്രിൽ ഒന്നു മുതൽ ടോൾ നിരക്ക് ദേശീയ പാത അതോറിറ്റി ഉയർത്തിയിരുന്നു. ഉയർന്ന നിരക്ക് നൽകാൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്. ഇതിനെ തുടർന്ന് ടോൾ പ്ലാസയിലൂടെ ബസുകൾ കടത്തിവിട്ടില്ല. തുടർന്നായിരുന്നു സർവീസ് നിർത്തി ബസുടമകൾ പ്രതിഷേധിച്ചത്.
English summary;Private buses have stopped services in protest of the Panniyankara toll collection
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.