സ്വകാര്യ എഫ്എമ്മിലും ആകാശവാണി വാര്‍ത്തകള്‍

Web Desk
Posted on January 09, 2019, 10:37 am

ന്യുഡല്‍ഹി: സ്വകാര്യ എഫ് എം ചാനലുകള്‍ക്ക് ആകാശവാണിയുടെ വാര്‍ത്ത പ്രക്ഷേപണം നടത്താന്‍ അനുമതി. ഹിന്ദിയിലും ഇംഗ്ലീഷിലും വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യാം എന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. എന്നാല്‍ പ്രക്ഷേപണം നടത്തുന്ന വാര്‍ത്തകളില്‍ ഒരു തരത്തിലുള്ള പരിഷ്‌കാരങ്ങളും അനുവദിക്കില്ല എന്ന് നിബന്ധനയുണ്ട്. മെയ് 31 വരെ സൗജന്യമായി പരീക്ഷണ പ്രക്ഷേപണം നടത്താവുന്നതാണ്.

പരീക്ഷണ കാലയളവില്‍ അതിര്‍ത്തി, നക്‌സല്‍ ബാധിത മേഖല എന്നിവിടങ്ങളില്‍ പ്രക്ഷേപണം സാധ്യമല്ല. ഈ സമ്പ്രദായത്തിലൂടെ പൗര ശാക്തീകരണം മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് പറഞ്ഞു.