സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങൾ ചോരുന്നതായി സംശയം. കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് രോഗം ഭേദമായി വീട്ടിലേയ്ക്ക് മടങ്ങിയ ചിലരെ തുടർ ചികിത്സ വാഗ്ദാനം ചെയ്ത ചില സ്വകാര്യ ആശുപത്രികളിൽ നിന്ന് ബന്ധപ്പെടുന്നതായി റിപ്പോർട്ട് . പത്തിലധികം പേരെയാണ് ഇതിനോടകം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ രോഗികളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് വിളിച്ചിരിക്കുന്നത്.
കോവിഡ് സംബന്ധമായ കാര്യങ്ങൾ എല്ലാം കൈകാര്യം ചെയുന്നത് സർക്കാർ ആശുപത്രികളിലാണെന്നും ഫോൺ കോളുകളിൽ വീണു പോകരുതെന്നും കാസർഗോഡ് ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. രോഗം നിർണയിച്ചത് മുതലുള്ള എല്ലാ കാര്യങ്ങളും സർക്കാർ ആശുപത്രികളിൽ തന്നെയാണ് ചെയ്തിരിക്കുന്നതെന്നും തുടർ ചികിത്സയും അങ്ങനെ തന്നെയായിരിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.
ENGLISH SUMMARY: private hospitals seaked covid patients details
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.