20 April 2024, Saturday

Related news

March 11, 2024
March 2, 2024
January 29, 2024
October 7, 2023
September 22, 2023
August 28, 2023
August 16, 2022
July 31, 2022
July 9, 2022
June 3, 2022

സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ മടക്കി അയയ്ക്കരുത്: മന്ത്രി വീണാ ജോർജ്

Janayugom Webdesk
പത്തനംതിട്ട
January 30, 2022 6:59 pm

സ്വകാര്യ ആശുപത്രികൾ കോവിഡ് പോസിറ്റീവ് ആകുന്നവരെ ചികിത്സ നൽകാതെ സർക്കാർ ആശുപത്രികളിലേക്ക് അയയ്ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചില സ്വകാര്യ ആശുപത്രികൾ കോവിഡേതര ചികിത്സ തേടുന്ന രോഗികളെ കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടാൽ ചികിത്സ നിഷേധിക്കുന്ന പ്രവണത ശരിയായ കാര്യമല്ല. കോവിഡ് പോസിറ്റീവ് ആകുന്നവർക്ക് ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ വരരുത്. തിരുവല്ല താലൂക്ക് ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി ഓക്സിജൻ പ്ലാന്റ് അനുവദിച്ചതായും മന്ത്രി പറഞ്ഞു. പത്തനംതിട്ട ടൗൺ, ആറന്മുള ഇടശേരിമല എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് വാട്ടർ അതോറിറ്റി പരിഹാരം കാണണമെന്ന് മന്ത്രി നിർദേശിച്ചു. സുബല പാർക്കിന്റെ അടുത്ത ഘട്ട നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രാമീണ റോഡുകളുടെ നിർമാണം പൂർത്തീകരിക്കണം. കോഴഞ്ചേരി പാലത്തിന്റെ സമീപന പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് വേഗം പൂർത്തിയാക്കണം. ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ പരിശോധന എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ജനുവരി 31ന് അകം പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

അടൂർ നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അങ്ങാടിക്കൽ, കൊടുമൺ, കടമ്പനാട്, ഏഴംകുളം, ആനന്ദപ്പള്ളി, പള്ളിക്കൽ, മുണ്ടപ്പള്ളി, ഏറത്ത് എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. റോഡിലെ പൈപ്പുകൾ മാറ്റിയിടുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുണ്ടാകുന്ന കാലതാമസം സംബന്ധിച്ച് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം. പന്തളം വലിയ തോട്, അടൂർ വലിയ തോട് എന്നിവയുടെ സർവേ നടപടികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്തണം. ആനയടി — കൂടൽ റോഡിലെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കി ടാറിംഗ് നടത്തണം. ചികിത്സയ്ക്കായി കുട്ടികളെ സ്വാകാര്യ ആശുപത്രികളിൽ എത്തിക്കുമ്പോൾ കോവിഡ് കണ്ടെത്തിയാൽ മതിയായ ചികിത്സ നൽകാനോ, അഡ്മിറ്റ് ചെയ്യാനോ, സ്വകാര്യ ആശുപത്രികൾ തയാറാകുന്നില്ല. ഇതു പരിഹരിക്കുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകണം. കെപി റോഡിലെ കുഴികൾ അടയ്ക്കണം. മണ്ണടി ആൽ ജംഗ്ഷനിലെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണം. അടൂർ ഇരട്ടപ്പാലവും അനുബന്ധപ്രവൃത്തികളും എത്രയും വേഗം പൂർത്തിയാക്കി കമ്മീഷൻ ചെയ്യണം. പന്തളം ബൈപ്പാസിനും അടൂർ‑തുമ്പമൺ റോഡ് വികസനത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗമാക്കണമെന്നും ഡെപ്യുട്ടി സ്പീക്കർ പറഞ്ഞു.

 

Eng­lish Sum­ma­ry: Pri­vate hos­pi­tals should not send covid patients back: Min­is­ter Veena George

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.