Saturday
14 Dec 2019

സ്വകാര്യ ലാബ് ചെയ്ത ചതി; ഇല്ലാത്ത ക്യാന്‍സറിന് ചികിത്സിച്ച് ദുരിതജീവിതം നയിച്ച് രജനി

By: Web Desk | Sunday 2 June 2019 3:46 PM IST


സ്വകാര്യ ലാബ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തെറാപ്പി നടത്തിയ യുവതി ക്യാന്‍സര്‍ രോഗ ബാധിത ആയിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ യുവതിയെ ചികിത്സയ്ക്ക് വിധേയയാക്കിയത്.  ക്യാന്‍സര്‍ സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ചികിത്സ നടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ കുടശനാട് സ്വദേശിനിയാണ് രജനി.

പിന്നീട് മെഡിക്കല്‍ കോളജ് ലാബിലും ആര്‍സിസിയിലും നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കാന്‍സര്‍ ഇല്ലെന്നു തെളിഞ്ഞു. കാന്‍സറില്ലാതെ കാന്‍സറിന്റെ ചികില്‍സയും മരുന്നുകളും രജനിയില്‍ പാര്‍ശ്വപലങ്ങള്‍ ഉണ്ടാകാനിടയാക്കിയിട്ടുണ്ട്.  ഒറ്റത്തവണമാത്രം ചെയ്ത കീമോതെറപ്പിക്കു പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥതകളും നേരിടുകയാണ്. സ്വകാര്യ ലാബ് റിപ്പോര്‍ട്ട് പ്രകാരം സ്തനാര്‍ബ്ബുദമായിരുന്നു രജനിയ്ക്കുണ്ടായിരുന്നത്. മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്.

ആദ്യ കീമോതെറപ്പിക്കുശേഷമാണ് കാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. കാന്‍സര്‍ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു. അധികൃതരുടെ ഭാഗത്തുനിന്നും ലാബുകളുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് രജനി പരാതി നല്‍കി.

 

YOU MAY ALSO LIKE THIS VIDEO

മൊബൈല്‍ ആപ്പ് വഴി വളരെ ഈസിയായി ലക്ഷങ്ങള്‍വരെ ലോണെടുക്കാമെന്ന കാര്യം നിങ്ങള്‍ക്കറിയാമോ..?

Related News