Saturday
16 Feb 2019

സ്വകാര്യ സന്ദേശങ്ങള്‍ വെബ് സൈറ്റില്‍; ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വില്‍പ്പനയ്ക്ക്

By: Web Desk | Saturday 3 November 2018 8:29 PM IST

ലണ്ടന്‍: ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ടുകളിലെ സ്വകാര്യ സന്ദേശങ്ങളും, വ്യക്തി വിവരങ്ങളും ഹാക്കര്‍മാര്‍  വില്‍പ്പനയ്ക്ക് വെച്ചതായി റിപ്പോര്‍ട്ട്. ഹാക്ക് ചെയ്ത  12 കോടി അക്കൗണ്ടുകളില്‍ 2,57,000 അക്കൗണ്ടുകളിലെ വ്യക്തിവിവരങ്ങളും 81,000 അക്കൗണ്ടുകളിലെ സ്വകാര്യ സന്ദേശങ്ങളുമാണ് ചോര്‍ത്തിയത്. ചോര്‍ത്തിയ വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതായും വിവരങ്ങള്‍ വ്യക്തമാക്കുന്നു.

സന്ദേശങ്ങള്‍ പരസ്യപ്പെടുത്തി പണം തട്ടാനാണ് ഹാക്കര്‍മാരുടെ ഉദ്ദേശം. ഉക്രയിന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങളാണ് പ്രധാനമായും ചോര്‍ന്നിരിക്കുന്നത്. ഇതിനു പുറമെ യുകെ, യുഎസ്സ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സ്വകാര്യ വിവരങ്ങളും സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ട സന്ദേശങ്ങള്‍ തങ്ങളുടെ അക്കൗണ്ടില്‍ ഉള്ളത് തന്നെയാണെന്ന് ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളുടെ 10 ശതമാനം വില്‍ക്കാനുണ്ടെന്ന സന്ദേശവും ഇതോടൊപ്പം ഹാക്കര്‍മാര്‍ നല്‍കുന്നു. എന്നാല്‍ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടത് പേരില്ലാത്തൊരു ഒരു ബ്രൗസര്‍ വഴിയാണ്. വിവരങ്ങള്‍ ചോരാതിരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായി ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

Related News