പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ യുവതികള്‍ക്ക് നേരെ ക്രൂര ആക്രമണം. ലെസ്ബിയന്‍ ആണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. യുവതികളുടെ ബന്ധു തന്നെയാണ് ആക്രമിച്ചതെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. യുവതികളുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് വടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. മര്‍ദ്ദിച്ച രണ്ട് ബന്ധുക്കള്‍ക്കെതിരെ ഇരകള്‍ സാഗര്‍ദിഗി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഇരകളെ ബലാത്സംഗം ചെയ്യാന്‍ പ്രതി ശ്രമിച്ചതായും യുവതികള്‍ നല്കിയ പരാതിയില്‍ പറയുന്നതായി പൊലീസ് പറഞ്ഞു.
ഇരയുടെ ബന്ധുക്കളായ രണ്ട് പ്രതികളും സഹീബുല്‍ ഷെയ്ഖ് എന്ന മറ്റൊരു നാട്ടുകാരനും രാവിലെ 11 മണിയോടെ പെണ്‍കുട്ടികള്‍ ഉറങ്ങിക്കിടന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു അക്രമം. പെണ്‍കുട്ടികള്‍ ഒരേ കിടക്ക പങ്കിടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. എന്നാല്‍ പെണ്‍കുട്ടികള്‍ നല്ല സുഹൃത്തുക്കളാണെന്നും യുവതിയുടെ അമ്മ പറഞ്ഞു.
Englsih Summary: private parts of the girls were burnt for being accused of being lesbian
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.