June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ബാങ്ക് സ്വകാര്യവല്‍ക്കരണത്തിൽ കല്ലുകടി

By Janayugom Webdesk
August 8, 2021

നടപ്പ് സാമ്പത്തിക വർഷം നടത്താനിരുന്ന രണ്ടു പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം പാളി. ഇതോടെ, ധനമന്ത്രാലയവും നിതിആയോഗും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയുടെ കഥകളും പുറത്തായി. രണ്ടാം നിര ബാങ്കുകളിൽപ്പെട്ട സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ ഈ സാമ്പത്തിക വർഷം വില്പന നടത്താനായിരുന്നു തീരുമാനം. ഇതു പ്രകാരം നിതിആയോഗ് ചുരുക്കപ്പട്ടിക തയ്യാറാക്കുകയും പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട സമിതിക്ക് അത് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ധനമന്ത്രാലയം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാതിരുന്നതിനാൽ കാര്യങ്ങളാകെ തകിടം മറിഞ്ഞു. സ്വകാര്യവത്കരണത്തിനായി ഏതേതു നിയമങ്ങളിലാണ് ഭേദഗതി വരുത്തേണ്ടതെന്നു വ്യക്തതയില്ലാത്തതുമൂലം പാർലമെന്റിന്റെ അനുമതി തേടാനും കഴിഞ്ഞില്ല. ധനമന്ത്രാലയവുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി വില്പനയ്ക്കുള്ള ബാങ്കുകളുടെ ചുരുക്കപ്പട്ടിക ബന്ധപ്പെട്ട സമിതിക്ക് നിതിആയോഗ് കൈമാറിയതിൽ മന്ത്രാലയത്തിനുള്ള അതൃപ്തിയാണ് ഇക്കാര്യത്തിലെ കാലവിളംബത്തിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

കാര്യങ്ങൾ കണക്കുകൂട്ടിയതുപോലെ മുന്നോട്ടു നീക്കാന്‍ കഴിയാഞ്ഞതിൽ തങ്ങൾക്കുള്ള നീരസം നിതിആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായും വാർത്തകളുണ്ട്. ഇനി 2022 ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തിലേ സ്വകാര്യവത്കരണത്തിനുള്ള താല്പര്യപത്രം ക്ഷണിക്കലടക്കമുള്ള നടപടികൾക്കു തുടക്കമാകൂ. രണ്ടാം നിര ബാങ്കുകളായ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ നാലു ബാങ്കുകളും സ്വകാര്യവത്കരിക്കാനുള്ള ചുരുക്കപ്പട്ടികയാണ് ആദ്യം നിതിആയോഗ് തയ്യാറാക്കിയിരുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള എതിർപ്പ് ശക്തമായതോടെ, പട്ടികയിൽ തിരുത്തൽ വരുത്തി ഈ സാമ്പത്തിക വർഷം രണ്ടു ബാങ്കുകളുടെ വില്പന എന്നിടത്തെത്തി.

Eng­lish sum­ma­ry; pri­vatis­taion of pub­lic sec­tor bank

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.