ആനന്ദ് ആര്‍ എസ്

December 22, 2021, 3:50 pm

പ്രിയ സഖി

Janayugom Online

ഈറന്‍ സന്ധ്യയില്‍ അന്നൊരു നാളില്‍
മാനത്തുവന്നൊരു പൊന്നൊളിയേ
ചന്ദ്രകലപോല്‍ നിന്നുടെ വദനം
നിറഞ്ഞുതുളുമ്പി ഒരു മന്ദസ്മിതത്താല്‍

ചാരുത തുളുമ്പും നിന്‍ പുഞ്ചിരിയാല്‍
വാനിലെ താരകങ്ങള്‍ മയങ്ങിനിന്നു
നിന്‍ മന്ദഹാസമേറ്റു വിരിഞ്ഞു
ഭൂമിയിലപ്പോള്‍ പാരിജാതം

നിന്‍മന്ദസ്മിതത്താല്‍ പാരിടമാകെ പ്രഭ ചിതറി
ആ പൊന്‍ പ്രഭയില്‍ ഞാനറിയാതെ
എന്‍മനമാകേ കുളിച്ചുനിന്നു
പ്രിയസഖീ ഞാന്‍ നിന്‍ ചിരിയില്‍ അലിഞ്ഞുപോയി

പുറകിലേക്ക്
റൂസോയുടെ കുമ്പസാരം
മുൻപിലേക്ക്
ക്രിസ്മസ്
മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ