മലയാളികളുടെ ഇഷ്ടതാരം പ്രിയ വാര്യർ ആദ്യമായി പാടി അഭിനയിച്ച ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങി

Web Desk
Posted on September 12, 2020, 8:24 pm

കന്നി ചിത്രത്തിലെ ഒരൊറ്റ പാട്ടിലൂടെ ലോകം മുഴുവൻ ശ്രദ്ധനേടിയ മലയാളികളുടെ പ്രിയ നടി പ്രിയ വാര്യർ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു. പ്രമുഖ നിർമ്മാതാവും സംവിധായകനുമായ അശോകൻ പി. കെ. ആണ് ഈ മ്യൂസിക് വീഡിയോ നിർമ്മിച്ചു സംവിധാനം ചെയ്യുന്നത്.

പ്രിയ വാര്യർ ആദ്യമായി ഹിന്ദിയിൽ പാടി അഭിനയിക്കുന്ന മ്യൂസിക് വീഡിയോ അവതരണത്തിലെയും ചിത്രീകരണത്തിലെയും പുതുമകൾ കൊണ്ട് വേറിട്ടുനിൽക്കുന്നതാണ്. ഹൃദയസ്പർശിയായ വരികൾക്ക് ഇമ്പമേറിയ സംഗീതവും മ്യൂസിക് വീഡിയോയെ കൂടുതൽ മികവുറ്റതാക്കുന്നു. പ്രമോ സോങ്ങ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണം. മ്യൂസിക് വീഡിയോ ഉടൻ പ്രേക്ഷകരിലേക്ക് എത്തും. ഗാനരചന നൗമാൻ മേമൻ, സംഗീതം ക്രിസ്റ്റസ് സ്റ്റീഫൻ, മ്യൂസിക് പ്രൊഡക്ഷൻ സന്തോഷ് നായർ, എഡിറ്റർ മെഹറലി പൊയ്ലുങ്ങൽ ഇസ്മയൽ, പി. ആർ. ഒ. പി. ആർ. സുമേരൻ.

 

Eng­lish sum­ma­ry: Priya war­ri­er music video Album

You may also like this video;