Web Desk

July 02, 2021, 2:59 pm

ഇന്‍സ്റ്റാഗ്രാം സമ്പന്നരുടെ പട്ടികയില്‍ പ്രിയങ്കയും കോലിയും

Janayugom Online

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ബോളിവുഡ്​ താരം പ്രിയങ്ക ചോപ്രയും ഈ വർഷത്തെ ഇൻസ്റ്റാഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടയത്. പട്ടികയിലെ ആദ്യ 30 സ്ഥാനങ്ങളിൽ ഇടം നേടിയ ഏക ഇന്ത്യക്കാരും ഇവരാണ്. വിരാട് കോലി 19-ാം സ്ഥാനത്തും പ്രിയങ്ക 27-ാം സ്ഥാനത്തുമാണ്. അതേസമയം കഴിഞ്ഞ വര്‍ഷം 23-ാം സ്ഥാനത്തായിരുന്ന കോലിയാണ് ഇത്തവണ 19-ാം സ്ഥാനത്തെത്തിയത്.

ഓരോ വർഷം ഇൻസ്റ്റഗ്രാം സമ്ബന്നരുടെ പട്ടിക പുറത്തു വിടാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ കോലിക്ക് ഒരു പോസ്റ്റിന് ലഭിക്കുന്നത് 680, 000 ഡോളർ. ഏകദേശം അഞ്ച് കോടി രൂപ. പ്രിയങ്കയ്ക്ക് 403,000 ഡോളര്‍, ഏകദേശം മൂന്ന് കോടിയും. കഴിഞ്ഞ വര്‍ഷം 19-ാം സ്ഥാനത്തായിരുന്നു പ്രിയങ്ക. 132 ദശലക്ഷം ഫോളോവേഴ്സാണ് കോവിക്ക് ഇന്‍സ്റ്റാഗ്രമിലുള്ളത്. പ്രിയങ്കയ്ക്ക് 65 ദശലക്ഷവും. അതേസമയം ഇൻസ്റ്റയിൽ 308 ദശലക്ഷം ഫോളോവേഴ്സുള്ള ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

 

ഒരു സ്പോൺസേഴ്ഡ് പോസ്റ്റിന് 11.9 കോടി രൂപയാണ് റൊണാൾഡോയ്ക്ക് കിട്ടുന്നത്​. തൊട്ടുപിന്നിലുള്ളത് ഹോളിവുഡ്​ സൂപ്പർസ്റ്റാർ ഡ്വെയ്ൻ ‘ദി റോക്ക്’ ജോൺസണാണ്​. 11.3 കോടിയാണ് അദ്ദേഹത്തിന് ഒരു പോസ്റ്റിന് ലഭിക്കുന്നത്. അരിയാന ഗ്രാൻഡെക്ക്, കെയ്ലി ജെന്നർ, സെലെന ഗോമസ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ENGLISH SUMMARY:Priyanka and Kohli on Insta­gram list of rich­est people
You may also like this video