144 കോടിയുടെ വീട് സ്വന്തമാക്കി പ്രിയങ്ക‑നിക്ക് ദമ്പതികൾ, മുറികളേക്കാൾ കൂടുതൽ ബാത്ത്റൂമുകൾ

Web Desk
Posted on November 13, 2019, 9:07 pm

ഒരുപാട് ആരാധകരുള്ള താരമാണ് പ്രിയങ്കാ ചോപ്ര. പ്രിയങ്കയുടെയും ഭര്‍ത്താവ് നിക്ക് ജോഹ്നാസിന്റെയും പുതിയ വിശേഷങ്ങളാണ് ഇപ്പോൾ യോഷ്യൽ മീഡിയയിൽ വൈറൽ. വിവാഹ ശേഷമുളള തങ്ങളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിക്കിനെ വിവാഹം കഴിച്ച ശേഷം അമേരിക്കയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് പ്രിയങ്ക.

ലൊസാഞ്ചല്‍സില്‍ ആഗ്രഹിച്ചതുപോലെ തങ്ങളുടെ സ്വപ്‌നഭവനം പ്രിയങ്കയും നിക്കും സ്വന്തമാക്കിയതായാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ലൊസാഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെന്‍സിനോയില്‍ 20000 സ്‌ക്വയര്‍ ഫീറ്റുളള വീടാണ് ഇരുവരും വാങ്ങിരിക്കുന്നത്. ആഡംബര സൗകര്യമുള ഈ വീടിന് 20 മില്യണ്‍ ഡോളര്‍ (144 കോടി രൂപയാണ്).

7 ബെഡ്റൂമുകളും 11 ബാത്‌റൂമുകളുമാണ് വീട്ടില്‍ ഉളളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ ഡൈനിംഗ് റൂമും, തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍ കേസും, പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്ഡോര്‍ പൂളില്‍ നിന്ന് പര്‍വ്വതങ്ങളുടെ കാഴ്ചയുളള ഡൈനിംഗ് ഏരിയകളും പ്രിയങ്കയുടെ വീട്ടിലുണ്ടെന്ന് അറിയുന്നു. മുന്‍പ് നിക്ക് ജോഹ്നാസിന്റെ സഹോദരന്‍ ജോ ജോഹ്നാസും 14.1 മില്യണ്‍ ഡോളര്‍ വിലയുളള വീട് വാങ്ങിയിരുന്നു.