Saturday
16 Feb 2019

തെരഞ്ഞെടുപ്പ് ഭക്തിസാന്ദ്രമാക്കാന്‍ ദുര്‍ഗ്ഗയായി പ്രിയങ്ക; അവതാരമെന്ന് അനുയായികള്‍

By: Web Desk | Monday 11 February 2019 12:21 PM IST

ലഖ്‌നൗ: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഹോദരന്‍ രാഹുലിന്റെ ചുവടുപിടിച്ച് ദൈവീക സങ്കല്‍പ്പത്തില്‍ പ്രിയങ്കയും പ്രത്യക്ഷപ്പെട്ടു. ലകനൗ നിരത്തുകളില്‍ കോണ്‍ഗ്രസ് പ്രതിഷ്ഠിച്ച പോസ്റ്ററിലാണ് പ്രിയങ്കാ ഗാന്ധിയെ ദുര്‍ഗ്ഗാ ദേവിയായി അവതരിപ്പിച്ചിരിക്കുന്നത്.
യുപിയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ പ്രിയങ്ക സന്ദര്‍ശിക്കാനിരിക്കെയാണ് പ്രിയങ്കയെ വരവേറ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പ്രിയങ്ക ഗാന്ധി ദുര്‍ഗ്ഗാ ദേവീയുടെ അവതാരമാണെന്നും പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ലഖ്‌നൗവിലെത്തിയ പ്രിയങ്ക 14 വരെ ഇവിടെ തുടരും. പ്രിയങ്കയ്‌ക്കൊപ്പമെത്തുന്ന രാഹുല്‍ ഗാന്ധി പ്രചരണ പരിപാടിയ്ക്ക് ശേഷം ഇന്ന് തന്നെ മടങ്ങും.

രാഹുല്‍ ഗാന്ധി ശ്രീരാമന്‍റെ അവതാരമെന്നതരത്തില്‍ ഇതിനുമുമ്പ് പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നു.