‘ഇവിടെ ജീവിക്കുന്ന ആളുകളുടെ അവസ്ഥ സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല’: പ്രതികരിച്ച് പ്രിയങ്ക

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തെ കുറിച്ചുള്ള നടി പ്രിയങ്ക ചോപ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുകയാണ്. നെറ്റ്ഫ്ളിക്സ് നിർമിക്കുന്ന ‘ദ വൈറ്റ് ടൈഗർ’ എന്ന വെബ് സീരിസിന്റെ ഷൂട്ടിനായി ഡൽഹിയിലാണ് താരമിപ്പോൾ ഉള്ളത്. രാജ് കുമാർ റാവുവും പ്രിയങ്കയ്ക്കൊപ്പം സീരിസിൽ അഭിനയിക്കുന്നുണ്ട്. നിലവിലെ ഡൽഹിയിലെ അവസ്ഥ ഏറെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് പ്രിയങ്കയുടെ പോസ്റ്റ്. മാസ്ക് അണിഞ്ഞു കൊണ്ടുള്ള ചിത്രവും പ്രിയങ്ക ഷെയർ ചെയ്തിട്ടുണ്ട്.
“വൈറ്റ് ടൈഗറിന്റെ ഷൂട്ടിംഗ് ദിനങ്ങൾ. ഈ കണ്ടീഷനിൽ ഇവിടെ ഷൂട്ട് ചെയ്യാൻ പോലും ബുദ്ധിമുട്ടാണ്. ഇവിടെ ജീവിക്കുന്ന ആളുകളുടെ അവസ്ഥ എനിക്ക് സങ്കൽപ്പിച്ചു നോക്കാൻ പോലും സാധിക്കുന്നില്ല. നമുക്ക് എയർ പ്യൂരിഫയറുകളും മാസ്ക്കും ഉപയോഗിക്കാനെങ്കിലും കഴിയും. വായു മലിനീകരണം കൊണ്ട് ശ്വാസം മുട്ടുകയാണ് ഡൽഹി. കനത്ത പുകയിൽ ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുന്ന ആളുകൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നതെന്നും പ്രിയങ്ക പറഞ്ഞു.