Monday
18 Feb 2019

പ്രിയങ്ക കോൺഗ്രസ്സ് നേതൃത്വത്തിലേക്ക്

By: Web Desk | Wednesday 23 January 2019 1:08 PM IST

വളരെ നാളത്തെ  ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍  പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി നിയമിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പാര്‍ട്ടി പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസിയില്‍ വന്‍ അഴിച്ചുപണിയും പാര്‍ട്ടി നടത്തി. കെസി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.