ലഖ്നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഹെൽമറ്റില്ലാതെ സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്രചെയ്തതിന്റെ പിഴയടക്കാനുള്ള പണം പ്രവർത്തകരിൽ നിന്ന് പിരിച്ചു. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തതിനും മറ്റു ഗതാഗത നിയമങ്ങൾ ലംഘിച്ചതിനുമാണ് യു പി സർക്കാർ 6100 രൂപ പിഴയിട്ടത്. പൗരത്വനിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ മുൻ ഐപിഎസ് ഓഫീസർ എസ് ആർ ദാരാപുരിയുടെ ഉത്തർപ്രദേശിലെ വീട്ടിലേക്കു പോകുമ്പോഴാണ് യുപി പൊലീസ് പിഴയിട്ടത്. കോൺഗ്രസ് പാർട്ടിയുടെ പ്രാദേശികനേതാവായ ധീരജ് ഗുർജർ ഓടിച്ച സ്കൂട്ടറിന്റെ പിൻസീറ്റിലാണ് പ്രിയങ്ക ഗാന്ധി യാത്ര ചെയ്തത്. രാജ്ദ്വീപ് സിങ് എന്നയാളുടെയായിരുന്നു സ്കൂട്ടർ.
English summary: Priyanka Gandhi’s scooter journey:Up police fined for disobeying traffic rules
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.