October 2, 2022 Sunday

Related news

March 16, 2022
November 26, 2021
November 25, 2021
November 14, 2021
November 5, 2021
July 12, 2021
June 30, 2021
June 24, 2021
June 23, 2021
June 19, 2021

മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡില്‍ മന്ത്രിസഭയില്‍

Janayugom Webdesk
വെല്ലിങ്ടണ്‍
November 2, 2020 8:53 am

മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡില്‍ മന്ത്രിസഭയില്‍. ജസിന്‍ഡ ആര്‍ഡേന്‍ നയിക്കുന്ന മന്ത്രിസഭയിലാണ് പ്രിയങ്ക രാധാകൃഷ്ണന്‍ അംഗമായി. ഗ്രാന്‍റ് റോബര്‍ട്സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചത്.

ന്യൂസിലന്‍ഡില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ – ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണന്‍. ന്യൂസിലന്‍ഡില്‍ 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്. കുട്ടിക്കാലത്തു തന്നെ ഇവര്‍ സിംഗപ്പൂരിലേക്കു താമസം മാറിയിരുന്നു. പ്രിയങ്ക വെല്ലിങ്ടൻ സർവകലാശാലയിൽ നിന്നു ഡവലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടാനാണു ന്യൂസീലൻഡിലെത്തിയത്.

Eng­lish sum­ma­ry: Priyan­ka Rad­hakr­ish­nan in newzealand cabinet
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.