Monday
18 Feb 2019

വദ്രയ്ക്കൊപ്പം പ്രിയങ്ക എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍

By: Web Desk | Wednesday 6 February 2019 5:20 PM IST

ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട്​ വാദ്ര എന്‍ഫോഴ്​സ്​മെന്റെ ഡയറക്​ടറേറ്റിന്​ മുമ്പാകെ  ചോദ്യം ചെയ്യലിന്​ ഹാജരായി. ഡല്‍ഹിയിലെ ഏജന്‍സിയുടെ ഓഫീസിലെത്തിയാണ്​ വാദ്ര ഹാജരായത്​. പ്രിയങ്ക ഗാന്ധിയും വാദ്രക്കൊപ്പമുണ്ടായിരുന്നു.

വിദേശത്തെ അനധികൃത സ്വത്ത്​ സമ്പാദന  കേസുമായി ബന്ധപ്പെട്ടാണ്​ എന്‍ഫോഴ്​സ്​മെന്റ് ഡയറക്​ടറേറ്റ്​ വാദ്രക്കെതിരെ കേസെടുത്തിരിക്കുന്നത്​.

കഴിഞ്ഞയാഴ്​ച ഡല്‍ഹി കോടതി വാദ്രക്ക്​ ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്​സ്മന്റെ ഡയറ​ക്​​ടറേറ്റിന്​ മുമ്പാകെ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു.