Friday
18 Oct 2019

എ ഐ ടി യു സി  ലോട്ടറി തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണം : പി രാജു 

By: Web Desk | Sunday 24 February 2019 4:54 PM IST


ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ (എ ഐടിയുസി) ജില്ലാ സമ്മേളനം എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു ഉദ്ഘാടനം ചെയ്യുന്നു. ഷാജി ഇടപ്പള്ളി, ബാബു കടമക്കുടി, വി ബാലന്‍, പി ഡി വര്‍ഗീസ്, കെ രത്‌നകുമാര്‍ എന്നിവര്‍ സമീപം
കൊച്ചി : അസംഘടിത തൊഴിൽ മേഖലയിലെ ഏറ്റവും ദുർബലപ്പെട്ട  ലോട്ടറി തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡൻറ്  പി രാജു ആവശ്യപ്പെട്ടു. ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ( എ ഐ ടി യു സി ) എറണാകുളം  ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറിയിൽ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകരമാവുമ്പോൾ ഈ മേഖലയിലെ തൊഴിലാളികൾക്കും ആവശ്യമായ അനൂകുല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കലൂർ കെ മുരളി ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡൻറ്  ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ക്ഷേമബോർഡ് മെമ്പറുമായ വി ബാലൻ, പി ഡി വർഗീസ്, എം എസ് റെജി  എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ബാബു കടമക്കുടി പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. , സി എ അഖിൽ രക്തസാക്ഷി പ്രമേയവും ,  കെ രത്‌നകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
 ലോട്ടറി ടിക്കറ്റിന്റെ ഓരോ  നറുക്കെടുപ്പിനുമായി  അച്ചടിക്കുന്ന ടിക്കറ്റുകളുടെ  എണ്ണത്തിനനുസരിച്ച് സമ്മാനഘടനയിലും പരിഷ്ക്കരണം ഏർപ്പെടുത്തണമെന്നും ജി എസ് ടി  നിരക്ക് ഏകീകരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഷാജി ഇടപ്പള്ളി

ബാബു കടമക്കുടി

ഭാരവാഹികൾ

ഷാജി ഇടപ്പള്ളി (പ്രസിഡൻറ് )
പി ഡി വർഗീസ്, സർത്രോ ജോസഫ് , വിദ്യ ശാന്തൻ , പി ജെ അംബ്രോസ്  (വൈസ് പ്രസിഡന്റുമാർ ),
ബാബു കടമക്കുടി (സെക്രട്ടറി ),
എം എസ് ശിവദാസ്, കെ രാജീവ്, സി എം വിനോദിനി, സി സിന്ധു (ജോയിന്റ് സെക്രട്ടറിമാർ ),
 എം എസ് റെജി (ട്രഷറർ ) എന്നിവരുൾപ്പെടെ 31  അംഗ കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു.
Related News