Web Desk

മുംബൈ

January 22, 2020, 1:28 pm

നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി ജാഥ; ഓടിച്ചിട്ട് തല്ലി വനിത കലക്ടർ: വീഡിയോ കാണാം

Janayugom Online

കയ്യിൽ പതാകയും മുദ്രാവാക്യവും വിളിച്ച് വരുന്ന പ്രവർത്തകർ. പിന്നീട് സംഭവിച്ചത് എല്ലാം ഒരു നാടകിയ നിമിഷങ്ങളായിരുന്നു. ജാഥയുടെ മുന്നിലേയ്ക്ക് ഒരു യുവതി കടന്നു വരുന്നു. പ്രവർത്തകരെ ഓടിച്ചിട്ട് അടിക്കുന്നു. കയ്യിൽ പതാകയുമായി വന്ന ഒരാളുടെ കയ്യിൽ നിന്നും പതാക പിടിച്ചുവാങ്ങിയ ശേഷം മുഖത്ത് ആഞ്ഞടിക്കുന്നു. ഇതോടെ മറ്റ് പ്രതിഷേധക്കാർ യുവതിക്ക് ചുറ്റും കൂടി. ഇതിനിടയിൽ ഒരാൾ യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചു. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ ദൃശ്യത്തെ ഇങ്ങനെ വിശദീകരിക്കാം.ആരാണ് ആ യുവതിയെന്നും എന്താണ് അവിടെ സംഭവിച്ചതെന്നും അറിയാതെ പകച്ച ഇരിക്കുകയാണ് വീഡിയോ കണ്ടവർ.

മധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിലെ സബ് കലക്ടറായ പ്രിയ വർമയാണ് ഈ യുവതി. ഞായറാഴ്ച പൗരത്വ നിയമത്തെ അനുകൂലിച്ച് രാജ്‌ഗഡിൽ ബിജെപി പ്രവർത്തകരാണ് പ്രകടനം നടത്തിയത്. 144 നിലനിൽക്കുന്ന രാജ്ഗഡിൽ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ ജാഥ നടത്തിയത്. ഇവരെയാണ് കലക്ടർ ഓടിച്ചിട്ട് തല്ലിയത്. കലക്ടർ തല്ലി തുടങ്ങിയതോടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് കലക്ടർ ഇടപെട്ടത്. പൊലീസിനും പ്രകടനക്കാർക്കുമിടയിൽ നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് പ്രിയ വർമയുടെ മുടിക്ക് പിടിച്ച് വലിച്ച സംഭവം നടന്നത്.

 

Eng­lish sum­ma­ry: Pro CAA ral­ly­ists scuf­fle with Raj­garh col­lec­tors; DC Priya Ver­ma slaps unruly BJP work­ers, gets assaulted

YOU MAY ALSO LIKE THIS VIDEO