Saturday
14 Dec 2019

പൊതു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണം

By: Web Desk | Monday 11 March 2019 9:05 PM IST


കൊല്ലം: വിദ്യാഭാസ വകുപ്പുകളുടെ ഏകീകരണത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കേരളാ വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ ഇരുപത് വര്‍ഷത്തിലധികം സേവനം ചെയ്യുന്ന ജീവനക്കാര്‍ക്കു പോലും ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാത്ത സാഹചര്യം നിലവിലിരിക്കെ എകീകരണം മൂലം സ്ഥാനക്കയറ്റത്തിന് കാലതാമസം നേരിടുമോയെന്ന ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്.
സമയബന്ധിതമായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനും ജോലി ഭാരം അനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും, ഏകീകരണം നടപ്പിലാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി സുകേശന്‍ ചൂലിക്കാട് ഉത്ഘാടനം ചെയ്തു.മനു വി കുറുപ്പ് സ്വാഗതം ആശംസിച്ചു.എം ടി ശ്രീകുമാര്‍ അ ധ്യക്ഷനായിരുന്നു.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജി കെ പ്രദീപ്, ശ്രീജു ബി, എബ്രഹാം ജോര്‍ജ്, രാജീവ് പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ശ്രീജു ബി പ്രസിഡന്റ് എബ്രഹാം ജോര്‍ജ്, പ്രിയ കെ എസ് വൈസ് പ്രസിഡന്റുമാര്‍ മനു വി കുറുപ്പ് സെക്രട്ടറി രാജീവ് പള്ളിക്കല്‍, ഷാനവാസ് ജോ സെക്രട്ടറി എം ടി ശ്രീകുമാര്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

കേരളാ വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുത്ത ശ്രീജു ബി സെക്രട്ടറി മനു വി കുറുപ്പ്

Also read this

മോഡി സര്‍ക്കാരില്‍നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്; കാനം

 

Related News