രാജ്യം 3000 കോടിയുടെ എതിരാളി സ്വത്ത് വിൽക്കുന്നു

Web Desk
Posted on November 09, 2018, 3:43 pm

ന്യൂഡല്‍ഹി:എതിരാളി സ്വത്ത് എന്ന് പറഞ്ഞാൽ  വിഭജന കാലത്ത് രാജ്യം വിട്ട് പാകിസ്താനിലേക്ക് പോയവരുടെ പേരിലുള്ള ആസ്തികളാണ്.  ഇത് വില്‍ക്കുന്നതിനാണ് ഇന്ത്യ നീങ്ങുന്നത്. വിഭജനകാലത്ത് ഇന്ത്യ വിട്ടവരുടെ പതിറ്റാണ്ടുകളായി നിഷ്‌ക്രിയമായി കിടക്കുന്ന ആസ്തികള്‍ പണമാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ധനമന്ത്രാലയത്തിന്റെ ഈ നടപടി.

രാജ്യം ഇതുവഴി  സ്വന്തമാക്കാന്‍ പദ്ധതിയിടുന്നത് 3000 കോടി രൂപ.  ശത്രു സ്വത്തിന്റെ ഭാഗമായിട്ടുള്ള ഷെയറുകള്‍ ഇന്ത്യ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട് . ശത്രു ആസ്തികളുടെ വില്‍പനയിലൂടെ ലഭിക്കുന്ന തുക ഓഹരി വില്‍പനയിലൂടെ വരുന്ന ആസ്തികളിലേക്ക് കൂട്ടി ചേര്‍ക്കുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഇത്തരം ഷെയറുകള്‍ വില്‍ക്കുന്നതിലൂടെ ഏതാണ്ട് 3000 കോടി രൂപ ലഭിക്കും. ശത്രു ആസ്തികള്‍ ഇതിലൂടെ ഒഴിവാക്കാനുമാകും. ധനകാരമന്ത്രാലയത്തിന്റെ കീഴിലുളള മന്ത്രി തല സമിതിയാവും ഓഹരി വില്‍പന നിയന്ത്രിക്കുക. ഇതിനായി സര്‍ക്കാര്‍ നേരത്തെ നിയമം പാസാക്കിയിരുന്നു.ഇത്തരത്തിലുള്ള ഏറ്റവും വലിയ ആസ്തിയുടെ ഉടമ ലഖ്നൗ യിലെ രാജാ മഹ്മദാബാദാണ്. 20,232 പേരുടെതായി 996 കമ്പനികളുടെ 6,50,75,877 ഓഹരികളാണ് എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയന്റെ കീഴിലുള്ളത്. ഇതില്‍ 558 കമ്പനികള്‍ ഇപ്പോഴും സജീവമാണ്. 139 കമ്പനികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവയുമാണ്. 1968 ൽ ആണ് ശത്രു ആസ്തി  നിയമം പാസ്സാക്കിയത്.