December 11, 2023 Monday

Related news

November 21, 2023
November 15, 2023
November 15, 2023
November 1, 2023
October 13, 2023
October 2, 2023
September 30, 2023
September 29, 2023
September 28, 2023
September 28, 2023

നിർമാതാവും പാചക വിദഗ്ധനുമായ എം വി നൗഷാദ് അന്തരിച്ചു

Janayugom Webdesk
തിരുവല്ല
August 27, 2021 9:07 am

ചലച്ചിത്ര നിര്‍മ്മാതാവും പാചകവിദഗ്ധനുമായ എം വി നൗഷാദ്(55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരു മാസമായി പ്രമേഹ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ടെലിവിഷന്‍ കുക്കറി ഷോയിലൂടെ ശ്രദ്ധേയനായിരുന അദ്ദേഹം സ്വന്തമായി കാറ്ററിംഗ് സ്ഥാപനവും നടത്തിയിരുന്നു. 

കഴിഞ്ഞ ഓഗസ്റ്റില്‍ ഭാര്യ ഷീബ(51) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയായിരുന്നു നൗഷാദ്. 2005ല്‍ മികച്ച നിര്‍മ്മാതാവിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു(കാഴ്ച). കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളാണ് നിര്‍മ്മിച്ചത്.

ENGLISH SUMMARY:Producer and culi­nary expert MV Noushad has passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.