Web Desk

June 10, 2020, 6:45 pm

എന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ല, ആ മോഹന്‍ലാല്‍ സിനിമ പരാജയപ്പെടാന്‍ കാരണം അതാണ് — നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

Janayugom Online

മലയാളികള്‍ക്ക് നിരവധി മികച്ച ചിത്രങ്ങള്‍ സംഭവനചെയ്ത നിര്‍മ്മാതാവാണ് തൃശൂര്‍ പൂങ്കുന്നംകാരന്‍ കല്യാണരാമന്‍ എന്ന ഗുഡ്‌നൈറ്റ് മോഹന്‍. സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായാണ് ഗുഡ്‌നൈററ് മോഹന്‍ എന്ന വ്യവസായി നിര്‍മ്മാതാവിന്റെ വേഷമണിയുന്നത്.

ഇസബെല്ല എന്ന ആദ്യചിത്രത്തിനു ശേഷം നിരവധി ഹിറ്റ് ചിത്രങ്ങളാണ് മോഹന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. കിലുക്കം, സ്ഫടികം, ഞാന്‍ ഗന്ധവന്‍, കാലാപാനി തുടങ്ങിയ സിനിമകളെല്ലാം ഈ പട്ടികയില്‍പ്പെടും.

തന്റെ ചില നിര്‍ദ്ദേശങ്ങള്‍ അംഗീരിക്കാത്തതിനാല്‍ പൊളിഞ്ഞുപോയ ഒരു മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് മോഹന്‍ ഇപ്പോള്‍. കിലുക്കമെന്ന ഹിറ്റ് ചിത്രത്തിനു ശേഷമാണ് മോഹന്‍ലാല്‍ നായകനായുള്ള മായാമയൂരം പുറത്തിറങ്ങുന്നത്. എന്നാല്‍ കിലുക്കത്തിന് കിട്ടിയ അത്ര തിളക്കം മായാമയൂരത്തിന് ലഭിക്കാത്തതിനു പിന്നിലെ കാരണമാണ് നിര്‍മ്മാതാവ് മോഹന്‍ ഇവിടെ വ്യക്തമാക്കുന്നത്.

മായാമയൂരത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ മോഹന്‍ ലാലിന്റെ കഥാപാത്രത്തിന്റെ സ്വഭാവം മാറ്റണമെന്ന തന്റെ നിര്‍ദ്ദേശം അന്ന് ആരും അംഗീകരിച്ചില്ല. രണ്ടാമത്തെ മോഹന്‍ലാല്‍ കഥാപാത്രത്തെ അല്‍പ്പം ഗുണ്ടായിസമുള്ള ഒരാളായി അവതരിപ്പിക്കുക. തെമ്മാടി പരിവേഷം നല്‍കി ഹീറോയിസം ജനിപ്പിക്കുക. ശേഷം ഇയാളെ രേവതിയുടെ കഥാപാത്രം അയാളെ നല്ല ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരിക. നിര്‍മാതാവ് മോഹന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം ഇതായിരുന്നു. മോഹന്‍ ലാലിന്റെ ഹീറോയിസം കാണാന്‍ പ്രേക്ഷകര്‍ ഇഷ്ട്ടപ്പെട്ടിരുന്ന കാലമായിരുന്നു അതെന്നും അതിനാലാണ് താന്‍ അങ്ങനെയൊരു നിര്‍ദ്ദേശം വച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: pro­duc­er good­night mohan about fail­ure of film mayamayooram

You may also like this video