June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ഷെയ്ൻ നിഗം വിഷയം: മോഹൻലാലും കയ്യൊഴിഞ്ഞു? പുതിയ നീക്കങ്ങൾ ഇങ്ങനെ!

By Janayugom Webdesk
December 10, 2019

തിരുവനന്തപുരം: നിർമാതാക്കശും താരവുമായുള്ള പ്രശ്നത്തിൽ ഒത്തു തീർപ്പിനുള്ള വഴികൾ അനുദിനം ഇല്ലാതാവുകയാണ്. ഷെയ്നിന്റെ ഭാഗത്തു നിന്നുള്ള പ്രകോപനപരമായ നിലപാടുകളും നിർമാതാക്കളുടെ പ്രതികരണങ്ങളും ഒത്തു തീർപ്പ് വിദൂരത്താണെന്ന സൂചനകളാണ് നൽകുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി എ.കെ.ബാലനെ കണ്ടു ചർച്ച നടത്തിയ നടൻ ഷെയ്ൻ നിഗം പിന്നാലെ രാജ്യാന്തര ചലച്ചിത്ര മേള വേദിയിൽ നിർമാതാക്കൾക്കെതിരെ നടത്തിയ പ്രസ്താവനയോടെ പ്രശ്നം കൂടുതൽ വഷളായി. ‘നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ’ എന്ന പ്രസ്താവനയോടെ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇനി സാധ്യതയില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുകയായിരുന്നു.

you may also like this video


ഒത്തുതീര്‍പ്പ് ചര്‍ച്ച ആവശ്യപ്പെട്ട അമ്മയും ഫെഫ്കയും പറഞ്ഞ കാര്യങ്ങളെല്ലാം ലംഘിക്കുന്ന സമീപനമാണ് ഷെയ്ന്‍ ആവര്‍ത്തിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന് പറയുന്ന ഒരാളുടെ കാര്യത്തില്‍ ഇനി എന്ത് ചര്‍ച്ച ചെയ്യാനാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ച വേണമെന്ന് അമ്മയും ഫെഫ്കയും ആവശ്യപ്പെട്ടപ്പോഴും രണ്ട് വര്‍ഷം മുമ്പ് ഷെയ്ന്‍ കരാര്‍ ചെയ്ത ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ചര്‍ച്ചയാകാമെന്ന നിലപാടാണ് ഞങ്ങള്‍ തീരുമാനിച്ചത്. ആ കരാറിനെയും ഷെയ്ന്‍ ഇപ്പോള്‍ തളളിപ്പറയുകയാണ്. മര്യാദകേടാണിത്. ഇത്തരം ഒരു സമീപനം ഒരു നടനും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിർമാതാക്കളുടെ സംഘടന ഷെയ്‌നെ വിലക്കിയിട്ടില്ല. ഇത്തരം നിലപാടുളള ഒരാളെ വെച്ച് സിനിമയെടുക്കാന്‍ ഭയമായതിനാല്‍ ഇനി സഹകരണം വേണ്ട എന്ന് തീരുമാനിച്ചു എന്ന് മാത്രം.’ എം. രഞ്ജിത്ത് പറഞ്ഞു.

ഏതെങ്കിലും ഒരു പക്ഷം പിടിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ഷെയിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.വിലക്ക് ഇരുകൂട്ടരും രമ്യമായി പരിഹരിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നം താരസംഘടനയ്ക്ക് തന്നെ പരിഹരിക്കാനാകും. സിനിമാ വ്യവസായം പ്രതിസന്ധികള്‍ ഇല്ലാതെ മുന്‍പോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി പ്രതികരിച്ചു.കൂടിക്കാഴ്ചയില്‍ സംഘടന പറയുന്ന കാര്യങ്ങള്‍ അനുസരിയ്ക്കാമെന്ന നിലപാടായിരുന്നത്രേ ഷെയിന്‍ നിഗം സ്വീകരിച്ചിരുന്നത്. പ്രശ്നങ്ങള്‍ വളരെ വേഗം തന്നെ അവസാനിപ്പിക്കണമെന്നായിരുന്നു അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാലും അറിയിച്ചത്. ഇനി ഷെയിന്‍ മറ്റ് ചര്‍ച്ചകള്‍ നടത്തില്ല. അമ്മ തന്നെ നേരിട്ട് ഫെഫ്കയുമായും സംവിധായകരുമായും നിര്‍മ്മാതാക്കളുമായും ചര്‍ച്ച നടത്തുമെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.എന്നാൽ ചർച്ചകൾക്ക് ശേഷം നിർമാതാക്കളല്ല സംവിധായകരും ക്യാമറമാനും തന്നെ ഉപദ്രവിക്കുന്ന നടപടികൾ സ്വീകരിച്ചെന്നും ഷെയ്ൻ പറഞ്ഞു

you may also like this video

ഒത്തുതീർപ്പ് ശ്രമങ്ങളിൽ നിന്നു സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പിൻമാറി. പ്രശ്നത്തിൽ സർക്കാർ ഇടപെടില്ലെന്നും ചലച്ചിത്ര പ്രവർത്തകർ തന്നെ പരിഹരിക്കണമെന്നും മന്ത്രി എ.കെ.ബാലൻ നിലപാട് അറിയിച്ചതിനു പിന്നാലെയായിരുന്നു ചർച്ചയുടെ വഴിയടച്ചുള്ള ഷെയ്ൻ നിഗത്തിന്റെ പ്രസ്താവന. ഒത്തുതീർപ്പ് ശ്രമത്തിനിടെ വീണ്ടും പ്രകോപനപരമായ നിലപാട് ഷെയ്ൻ സ്വീകരിച്ചതിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ നേതൃത്വത്തിനും അമർഷമുണ്ട്. മന്ത്രിയുമായി ചർച്ച നടത്തിയ ഷെയ്ൻ സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്ന വിലയിരുത്തലാണു സംഘടനകൾക്ക്. ഷെയ്നിന്റെ നിസഹകരണം മൂലം ഉപേക്ഷിക്കേണ്ടി വന്ന സിനിമകളുടെ നഷ്ടം നികത്തുകയോ പ്രശ്നം പരിഹരിക്കുകയോ െചയ്യുന്നതു വരെ സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്ത് പറഞ്ഞു. പ്രവചനാതീതമായി പെരുമാറുന്ന ഷെയ്നിന്റെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാവാത്തിനാൽ പിൻമാറുന്നുവെന്നാണ് ഫെഫ്ക ഭാരവാഹികളുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.