കൊച്ചി: ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നത്തിൽ പരിഹാരം കാണുന്നതിനുള്ള തുടർ ചർച്ച ഇന്ന്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരവാഹികൾ അതിനായ് ഇന്ന് കൊച്ചിയിൽ യോഗം ചേരും. ഉപേക്ഷിച്ച സിനിമകള്‍ക്ക് ചെലവായ 7 കോടി രൂപ തിരികെ വാങ്ങാൻ നിയമ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. യതോരു വിധത്തിലും തങ്ങളോട് സഹകരിക്കാത്ത ഷെയ്നെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളുടേയും അഭിപ്രായം.
you may also like this video
ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് നിർമാതാക്കൾക്ക് മനോരോഗമെണെന്ന പ്രതികരണം ഷെയ്ൻ നടത്തിയത്. സംഭവത്തിൽ ഷെയ്ൻ മാപ്പ് പറഞ്ഞെങ്കിലും വിഷയം ക്ഷമിക്കാനാവില്ലെന്ന നിലപാടായിരുന്നു നിർമാതാക്കൾ എടുത്തത്. സിനിമ തുടരുമോ അതോ പണം തിരികെ നൽകുമോ എന്നീ വിഷയങ്ങളിലാണ് ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനം എടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.