May 27, 2023 Saturday

Related news

May 17, 2023
April 25, 2023
November 7, 2022
July 27, 2022
May 22, 2022
May 19, 2022
April 7, 2022
March 17, 2022
March 6, 2022
February 8, 2022

അത്‌ ഷെയ്ന്റെ പിതാവ്‌ അബി ജീവിച്ചിരുന്നപ്പോൾ ചെയ്തത്‌, വെളിപ്പെടുത്തലുമായി നിർമ്മാതാവ്‌ രംഗത്ത്‌

Janayugom Webdesk
January 9, 2020 4:18 pm

തിരുവനന്തപുരം: സിനിമ മേഖലയിൽ കത്തി നിൽക്കുന്ന വിഷയമാണ് ഇപ്പോഴും ഷെയ്ന്‍ നിഗവും നിർമ്മാതാക്കളും തമ്മിലുള്ളത്. ഷെയ്ന്‍ നിഗം വിഷയത്തിൽ പ്രതികരണവുമായി നിർമാതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്. മാന്യമായി പ്രശ്നം പരിഹരിക്കാനാണ് ഇതുവരെയും ഞങ്ങൾ ശ്രമിച്ചതെന്നും ‚ഇത് പുളിങ്കുരുവിന്റെ കച്ചവടമല്ല, കോടികളുടെ വിഷയമാണ്. ഒരുപാട് നിർമാതാക്കൾ ഷെയ്ന്‍ നിഗം കാരണം പ്രതിസന്ധിയിലായിരിക്കുന്നതെന്നും നിർമാതാക്കൾ വാർത്തസമ്മേളനത്തിനിടെ പറഞ്ഞു.

ഷെയ്ന്‍ നിഗം നിർമാതാക്കളോട് ആവിശ്യപ്പെട്ട പ്രതിഫലത്തിന്റെ കണക്കുകൾ അവർ പുറത്തുവിട്ടു. ഉല്ലാസം’ സിനിമയുടെ നിർമാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ന്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും നിർമാതാക്കള്‍ ആരോപിച്ചു. ഷൂട്ടിങ് പൂര്‍ത്തിയായ ഉല്ലാസത്തിന് 25 ലക്ഷം രൂപയാണ് ഷെയ്‌ന് നല്‍കിയത്. ഇതിന്റെ രേഖകള്‍ അസോസിയേഷന്റെ പക്കലുണ്ട്. എന്നാല്‍ 45 ലക്ഷം രൂപ നിർമാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്‌ന്റെ വാദം തെറ്റാണ്.’–നിര്‍മാതാക്കൾ പറഞ്ഞു.

ഈട ചിത്രത്തിന് വേണ്ടി ഷെയ്ന്‍ 2017 ൽ ആവിശ്യപ്പെട്ടത് 15 ലക്ഷം രൂപയാണ്.  അതേ കാലയളവിൽ തന്നെ പൈങ്കിളി എന്ന സിനിമയ്ക്കു വേണ്ടി 25 ലക്ഷം രൂപയാണ് മേടിച്ചത്. അത് എന്തുകൊണ്ടെന്ന് നിർമാതാവ് തന്നെ പറഞ്ഞിട്ടുണ്ട്. ഷെയ്നിന്റെ പിതാവ് അബി ജീവിച്ചിരിക്കുമ്പോൾ ഈ കരാറില്‍ ഏർപ്പെടുകയും, മകന്റെ മാർക്കറ്റ് കൂടും എന്നു പറഞ്ഞ് രണ്ട് കക്ഷികളുടെയും താൽപര്യം അനുസരിച്ച് എഴുതി ഒപ്പിട്ട കരാറാണ്. ഇതേ കാലയവളിൽ ഷെയ്ൻ അഭിനയിച്ച എല്ലാ സിനിമകൾക്കും മേടിച്ചിരുന്നത് 15 ലക്ഷം രൂപയാണ്. അതിനൊരു മാറ്റം വന്നത് വലിയ പെരുന്നാളിനാണ്.2018 ൽ ഒപ്പിട്ട കരാറിൽ 30 ലക്ഷം രൂപയാണ് വാങ്ങിച്ചത്. കുമ്പളങ്ങി നൈറ്റ്സിൽ 15 ലക്ഷം രൂപയാണ് ഷെയ്ൻ പ്രതിഫലമായി മേടിച്ചത്. പിറ്റേ മാസമാണ് കുമ്പളങ്ങി നൈറ്റ്സിൽ ഒപ്പിട്ടത്. ആ കാലയളവില്‍ ചെയ്ത ഇഷ്ക് എന്ന സിനിമയ്ക്ക് 25 ലക്ഷം രൂപയാണ് മേടിച്ചത്. പക്ഷേ ഷെയ്ൻ ഇപ്പോൾ ആവശ്യപ്പെടുന്നതും പൊതു സമൂഹത്തോടും പറയുന്നത് 45 ലക്ഷം രൂപ തന്നാൽ മാത്രമേ ഈ സിനിമ ഡബ്ബ് ചെയ്യൂ എന്നാണ്. അത് അനീതിയാണ്. 45 ലക്ഷം എന്നു പറയുന്നത്, ഈ വർഷം അദ്ദേഹം ഒപ്പിട്ട കുർബാനി എന്ന സിനിമയുടെ പ്രതിഫലത്തുകയാണ്.

ഇന്‍ഡസ്ട്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത നീക്കമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. തികച്ചും അനാവശ്യമായ ഒരു പ്രശ്നത്തിലേക്കാണ് ഷെയ്ന്‍ സിനിമയെ മൊത്തം കൊണ്ടു പോയിരിക്കുന്നത്.’അമ്മയുമായുള്ള ബന്ധത്തില്‍ യാതൊരു പ്രശ്നവുമില്ല. ഞങ്ങളുടെ കൈവശം എല്ലാ രേഖകളുമുണ്ട്. എന്നാല്‍ അത് പുറത്ത് വിടാത്തത് ഈ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ വേണ്ടിയാണെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. അതിനിടെ ഷെയ്ന്‍ വിഷയം പരിഹരിക്കാനായി അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് നടക്കും. ഷെയ്‌ൻ നിഗവും യോഗത്തിൽ പങ്കെടുക്കും.വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം. ഉല്ലാസം സിനിമ ഡബ്ബ് ചെയ്ത് കൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ ചർച്ച ചെയ്യും .

Eng­lish sum­ma­ry: Pro­duc­ers on Shaine Nigam controversy

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.