Janayugom Online
tobacoo- janyugom

ഓപ്പറേഷൻ അംബ്രല്ലയിൽ പിടിച്ചെടുത്തത‌് അഞ്ച‌് ലക്ഷത്തിന്റെ ഉൽപന്നം

Web Desk
Posted on November 12, 2018, 6:49 pm
കൊച്ചി: എക‌്സൈസ‌ിന്റെ നേതൃത്വത്തിൽ രണ്ട‌് ദിവസമായി ജില്ലയിൽ നടത്തിയ ഓപ്പറേഷൻ അംബ്രല്ലയിൽ 2000 കിലോ അനധികൃത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 300 പേർക്കെതിരെ കേസെടുക്കുകയും 60,000 രൂപ പിഴ ഈടാക്കുകയും ചെയ‌്തു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക‌് അഞ്ച‌് ലക്ഷം രൂപയോളം വിലവരും.
വലിയ കുടകൾക്ക് താഴെ ഉത്തരേന്ത്യൻ തൊഴിലാളികളെയും വിദ്യാർഥികളെയും ലക്ഷ്യം വച്ച് നടത്തിയിരുന്ന പുകയില കച്ചവട കേന്ദ്രങ്ങളിൽ നിന്നാണ‌് ഉൽപ്പന്നങ്ങൾ പിടികൂടിയത‌്. ജില്ലയിലെ വിവിധ എക‌്സൈ‌സ‌് സിഐമാരുടെ നേതൃത്വത്തിലായിരുന്നു റെയ‌്ഡ‌്. നിരോധിത ഉൽപ്പന്നങ്ങളായ ഹാൻസ‌്, പാൻപരാഗ‌് തുടങ്ങി ഉത്തരേന്ത്യക്കാർ ഉപയോഗിക്കുന്ന വിവിധതരം ലഹരി പൊടികളും പിടിച്ചെടുത്തിട്ടുണ്ട‌്.  ഇത്തരം പുകയില വിൽപ്പന കേന്ദ്രങ്ങളിൽ കൂടുതലും വിദ്യാർഥികളാണ‌് ഉപഭോക്തക്കളായി എത്തുന്നതെന്ന‌് കണ്ടെത്തിയതിനെത്തുടർന്നാണ‌് വ്യാപക പരിശോധന നടത്തിയത‌്.