November 30, 2023 Thursday

ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗത്തിന് വ്യാപ്തി കുറയും: പ്രൊഫ. ഭ്രമാര്‍ മുഖര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
October 18, 2021 8:21 pm

ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപ്തി കുറവായിരിക്കുമെന്ന് അമേരിക്കന്‍ എപിഡെമോളജിസ്റ്റായ ഭ്രമാര്‍ മുഖര്‍ജി. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് യൂണിവേഴ്​സിറ്റി ഓഫ്​ ​മിഷിഗണില്‍ ബയോസ്​റ്റാറ്റിസ്​റ്റിക്​സ്​ പ്രൊഫസര്‍ കൂടിയായ ഭ്രമാര്‍ മുഖര്‍ജി ഗണിതശാസ്ത്ര മാതൃകകളെ അടിസ്ഥാനമാക്കി ഇന്ത്യയിൽ വലിയതോതിൽ മൂന്നാം തരംഗം കാണുകയില്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ പ്രദേശികമായ രോഗവ്യാപനം ഉണ്ടാകും. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇന്ത്യയിലുണ്ടായ പോലെ അതിരൂക്ഷമായ രോഗവ്യാപനം ഉണ്ടാവില്ല.ആര്‍ വാല്യൂവിലുണ്ടായ കുറവ് കോവിഡ് അവസാനിക്കുന്നതിന്റെ സൂചനയാണ്. കേരളത്തിലെ രോഗവ്യാപനത്തിന്റെ തോതും ഇക്കാര്യം വ്യക്തമാക്കുന്നതിനായി അവര്‍ ചൂണ്ടിക്കാട്ടി. 

ജനുവരിയില്‍ പ്രതിദിനം 18,000 മുതല്‍ 20,000 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ 10,000മായി ചുരുങ്ങുകയും ചെയ്തു. അതിന് ശേഷം വീണ്ടും ഉയരുകയും ചെയ്തു. അതുകൊണ്ടു തന്നെ വീണ്ടും അത്തരമൊരു മോശം അവസ്ഥ വീണ്ടും ഉണ്ടാകില്ല. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനവും അതിന് മുകളിലും നില്‍ക്കുന്നത് ആശങ്ക സൃഷ്ടിക്കില്ലെന്നും ഭ്രമാർ മുഖർജി പറഞ്ഞു. രാജ്യവ്യാപകമായി പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനമാണ് ആണ്. മാത്രമല്ല അത് കുറയുന്ന പ്രവണത കാട്ടുന്നതിനാൽ പ്രത്യേകിച്ച് ആശങ്കപ്പെടേണ്ടതില്ല.ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യയില്‍ മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതായി വ്യക്തമാക്കിയ മുഖര്‍ജി പുതിയ തരംഗത്തെ പറ്റി ഗണിതശാസ്ത്ര മാതൃകകളില്‍ സൂചനയില്ലെന്നും പറഞ്ഞു.പ്രായപൂർത്തിയായവരില്‍ പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ണമായി നടത്തുന്നതില്‍ പരാജയപ്പെട്ടാല്‍ രോഗവ്യാപനം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

2022 അവസാനത്തോടെ കോവിഡ് മഹാമാരി പരിവർത്തനം സംഭവിച്ച് പ്രാദേശികമായി ചുരുങ്ങുമെന്ന് ലോകാരോഗ്യ സംഘടനയിലെ പ്രൊഫസർ സൗമ്യ സ്വാമിനാഥനും വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ പ്രൊഫസർ ഗഗൻദീപ് കാംഗും പറഞ്ഞിരുന്നു.എന്നാല്‍ ഇത് ആധികാരികമായി ഉറപ്പിക്കാൻ സാധിക്കില്ലെന്ന് മുഖര്‍ജി ചൂണ്ടിക്കാട്ടി.കോവിഡിന് നിരവധി വകഭേദങ്ങളുണ്ട്. കോവിഡാനന്തര രോഗങ്ങൾ ഉള്ളതുകൊണ്ടുതന്നെ പകര്‍ച്ചവ്യാധിയുമായി കോവിഡിനെ താരതമ്യം ചെയ്യാനാവില്ലെന്നും അവർ പറഞ്ഞു.
eng­lish sum­ma­ry; Prof. Bhra­mar Mukher­jee says that covid third wave to shrink in India
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.