സാഹിത്യകാരിയായും സാഹിത്യേതര പൊതുപ്രവർത്തനങ്ങളിലും വ്യാപൃതയായിരുന്ന സുഗതകുമാരിയുടെ വേർപാട് സാഹിത്യമേഖലക്ക് മാത്രമല്ല സമൂഹത്തിനാകെ കനത്ത നഷ്ടമാണെന്ന് പ്രൊഫ. എം കെ സാനു അനുസ്മരിച്ചു. പിതാവ് ബോധേശ്വരന്റെ മകൾ എന്ന നിലയിൽ ലഭിച്ച പൈതൃകവും സഹജീവികളോടുള്ള കരുണയും അനീതികൾക്കെതിരെ കലഹിക്കാനുള്ള മനസ്സും സുഗതകുമാരിക്കുണ്ടായിരുന്നു.
മാനസിക വൈകല്യമുള്ള സ്ത്രീകളുടെ സംരക്ഷണത്തിനായി അഭയ കേന്ദ്രം ആരംഭിച്ചതും മികച്ച നിലയിൽ നടത്തികൊണ്ടിരിക്കുന്നതിന് എല്ലാ പരിശ്രമവും നടത്തിയിരുന്നു. അതുപോലെ ഇത്തരം കുട്ടികളുടെ വിഷയത്തിലും സജീവമായി ഇടപെടുകയും ഇവരെകുറിക്ക് ഹൃദയസ്പർശിയായ കവിത രചിക്കാനുള്ള സിദ്ധിയും സുഗതകുമാരിക്കുണ്ടായിരുന്നു.
ആദ്യ കവിത പ്രസിദ്ധീകരിച്ചപ്പോൾ ആദ്മായി വന്ന പ്രതികരണം തന്റേതായിരുന്നുവെന്നും ആ സുഗതകുമാരിയുടെയും സഹോദരിമാരുടെയും കുടുംബവുമായി ഏറെ അടുപ്പം തനിക്കുണ്ടായിരുന്നുവെന്നും അതുകൊണ്ടു തന്നെ വ്യക്തിപരമായും കവയിത്രിയുടെ വേർപാടിൽ അനുശോചിക്കുന്നതായും എം കെ സാനു പറഞ്ഞു.
English summary: Sugatha Kumari’s death
You may also like this video: