‘മനോദർപ്പണത്തിലെ മായാത്ത ചിത്രങ്ങൾ’ : പ്രൊഫ. മീനാക്ഷി തമ്പാന്റെ ആത്മകഥ പ്രകാശനം ഞായറാഴ്ച

പുസ്തക വില്പനയിലൂടെ ലഭ്യമാകുന്ന മുഴുവൻ തുകയും ലിവർ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന കൊമ്പ് കലാകാരന്റെ ചികിത്സയ്ക്ക്
Web Desk

തിരുവനന്തപുരം

Posted on June 30, 2020, 2:52 pm

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവും മുൻ നിയമസഭാ സാമാജികയുമായ പ്രൊഫ. മീനാക്ഷി തമ്പാന്റെ ആത്മകഥ ‘മനോദർപ്പണത്തിലെ മായാത്ത ചിത്രങ്ങൾ’ ജൂലൈ അഞ്ചിന് ഞായറാഴ്ച പുറത്തിറങ്ങും. രാവിലെ 11ന് ഓൺലൈനിൽ ഗൂഗിൾ മീറ്റ് വഴി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബുവിന് ആദ്യപ്രതി കൈമാറി പ്രകാശനം നിർവഹിക്കും.

ഗ്രന്ഥത്തിന് അവതാരിക എഴുതിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സി രാധാകൃഷ്ണൻ, വാഗ്മിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ, സാഹിത്യകാരനും ഗുരുശ്രേഷ്ഠനുമായ കെ വി രാമനാഥൻ തുടങ്ങി നിരവധി പ്രമുഖർ വിവിധകോണുകളിൽ നിന്ന് ചടങ്ങിന് സാക്ഷ്യംവഹിക്കും. ആശംസയര്‍പ്പിക്കും.

400 രൂപയാണ് പുസ്തകത്തിന്റെ വില. വില്പനയിലൂടെ ലഭ്യമാകുന്ന മുഴുവൻ തുകയും ലിവർ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്ന ഇരിങ്ങാലക്കുട അവിടത്തൂർ സ്വദേശിയും പ്രമുഖ കൊമ്പ് കലാകാരനുമായ സജീഷിന്റെ ചികിത്സാസഹായ നിധിയിലേക്ക് കൈമാറുമെന്ന് പ്രൊഫ.മീനാക്ഷി തമ്പാൻ പറഞ്ഞു.

പുത്സകം പോസ്റ്റലായും നേരിട്ടും ലഭിക്കും. ഗൂഗിൾപെ വഴി പണം അടയ്ക്കാൻ 8078452475 എന്ന നമ്പരോ ബാങ്ക് വഴി പണം അടയ്ക്കാന്‍ ഫെഡറൽ ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ചിലെ കെ ആർ തമ്പാൻ ട്രസ്റ്റ് അക്കൗണ്ടായ 17190100014935, ifsc FDRL0001719 ഉം ഉപയോഗിക്കാം. തപാൽ വരേണ്ട വിലാസം 8078452475, 9447412475 എന്ന വാട്സ്ആപ്പ് നമ്പറുകളിൽ അയയ്ക്കണം.

Eng­lish sum­ma­ry: Pro­fes­sor Meenakshi Tham­ban’s Auto­bi­og­ra­phy release on sunday.

You may also like this video: