20 April 2024, Saturday

Related news

April 10, 2024
March 7, 2024
February 26, 2024
February 21, 2024
February 16, 2024
February 7, 2024
January 15, 2024
December 15, 2023
November 30, 2023
November 22, 2023

കവിയും അധ്യാപകനുമായിരുന്ന പ്രൊഫ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 22, 2021 9:46 am

കവിയും വിവർത്തകനും അധ്യാപകനുമായിരുന്ന പ്രൊഫ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു. പുലർച്ചെ 2.45 ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വിവിധ കോളജുകളിൽ മലയാളം അധ്യാപകനായും ഗവ. ആർട്സ് കോളജ്- തിരുവനന്തപുരം, ഗവ. സംസ്കൃത കോളജ്- പട്ടാമ്പി, യൂണിവേഴ്സിറ്റി കോളജ്- തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും മുപ്പതുവർഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. യൂണിവേഴ്സിറ്റി കോളജിൽ പ്രിൻസിപ്പൽ ആയിരിക്കെ, 1993‑ൽ വിരമിച്ചു. പിന്നീട് സംസ്കൃത യൂണിവേഴ്സിറ്റിയിൽ മൂന്നുവർഷം പ്രൊഫസറായും സേവനം ചെയ്തു. ഭാര്യ അന്തരിച്ച ഡോക്ടർ കെ.എസ്. അമ്മുക്കുട്ടി (അസി. ഡയറക്ടർ, ആരോഗ്യവകുപ്പ്) മക്കൾ- രാജേഷ്, രതീഷ്. കന്നിപ്പൂക്കൾ, ഇനിയും ബാക്കിയുണ്ടു ദിനങ്ങൾ, ബില്ഹണകവിയുടെ ചൗരപഞ്ചാശിക , ടാഗോറിന്റെ ഉദ്യാനപാലകൻ , വിദ്യാപതിയുടെ പ്രേമഗീതങ്ങൾ തുടങ്ങിയവയാണ് പ്രഥാന കൃതികള്‍.

 

Eng­lish Sum­ma­ry: Prof. Sun­daram Dhanu­vachcha­pu­ram passed away

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.