25 April 2024, Thursday

കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

Janayugom Webdesk
കാഞ്ഞങ്ങാട്
October 10, 2021 7:24 pm

നിര്‍മ്മാണ പ്രവൃത്തി ഇ. ചന്ദ്രശേഖരന്‍ എം എല്‍.എ വിലയിരുത്തി
വിനോദ സഞ്ചാര രംഗത്ത് പുത്തന്‍ ഉണര്‍വേകുന്ന കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ നിര്‍മാണം പുരോഗമിക്കുന്നു. കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി 59 ലക്ഷത്തിന്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍പ്പെടുത്തി 4.98 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. രണ്ടു പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിന് മുന്‍പിലാണ് കാസര്‍കോട് വികസന പാക്കേജില്‍ അനുവദിച്ച നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. ഇവിടെ ആംഫി തിയ്യേറ്ററും നടപ്പാതയും ഭക്ഷണശാലയും പാര്‍ക്കിംഗ് ഏരിയയും ഉണ്ടാവും. ഇതിന് പുറമേ 7 ലക്ഷം രൂപ ചെലവിട്ട് ശുചിമുറി സമുച്ചയവും നിര്‍മിക്കും. പ്രവൃത്തിയുടെ പുരോഗതി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ യും നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ് മോഹന്‍ എന്നിവരും സന്ദര്‍ശിച്ച് വിലയിരുത്തി.

കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ വിലയിരുത്തുന്നു
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ ഏറ്റവും വലിയ നഗരമായ കാഞ്ഞങ്ങാടിന്റെ മുഖം മാറും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന 16 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തി മുന്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തിരുന്നു. കാഞ്ഞങ്ങാടിന്റെ കലാ- സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ആധുനിക നഗരാസൂത്രണത്തിന്റെ അവിഭാജ്യ ഘടകങ്ങളായ ആംഫി തീയറ്റര്‍, കഫെറ്റേരിയ, ഗെയിം സോണ്‍, ചില്‍ഡ്രന്‍സ് ഏരിയ, സീനിയര്‍ സിറ്റിസണ്‍സ് ഏരിയ, എക്‌സിബിഷന്‍ ഏരിയ, ഫീഡിങ് ഏരിയ, ഹാന്‍ഡിക്രാഫ്റ്റ് ഷോപ്പ്, ടോയ്‌ലറ്റ്, പാര്‍ക്കിങ്, സീറ്റിങ്, മഴവെള്ള സംഭരണി, റെയിന്‍ ഷെല്‍ട്ടര്‍ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങള്‍ ടൗണ്‍ സ്‌ക്വയര്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.