20 April 2024, Saturday

വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാകുന്നു: 24 കായികതാരങ്ങൾക്ക് കൂടി സര്‍ക്കാര്‍ ജോലി

Janayugom Webdesk
തിരുവനന്തപുരം
April 21, 2022 12:56 am

സംസ്ഥാനത്തെ 24 കായികതാരങ്ങൾക്ക് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മികച്ച പുരുഷ/വനിതാ കായികതാരങ്ങൾക്ക് പബ്ലിക് സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം, 2010 മുതൽ 2014 വരെയുള്ള വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിലാണ് നിയമനം.

2011 ലെ നിയമന ലിസ്റ്റിൽ ഉൾപ്പെട്ടവർ: നീതുമോൾ ജി എസ്, നീതു ഹരിദാസ്, ടിനു തങ്കച്ചൻ, ആൻമേരി ജോസ്, കാർത്തിക മോഹനൻ, ജിന്റു ജോസ്, ജിതിൻ വിശ്വൻ ആർ വി, രാജേഷ് ആർ. 2012 ലിസ്റ്റിൽ ഉൾപ്പെട്ടവർ: നീതു വി തോമസ്, വർഗ്ഗീസ് വി എ, സാന്ദ്ര കെ ബി, ഷൈനി സി കെ, ശാലിനി തോമസ്, അജിത് കെ ആർ, ശ്രീരാജ് എം എസ്, വൃന്ദ എസ് കുമാർ, നന്ദഗോപൻ വി, ഫാരിക്ഷ പി, സരൺ എസ്. 2013 ലിസ്റ്റിൽ ഉൾപ്പെട്ടവർ: ഷമീർ ഇ. 2014 ലിസ്റ്റിൽ ഉൾപ്പെട്ടവർ: ഇജാസ് അലി കെ, രാജേഷ് ശേഖർ ഇ, അനിൽകുമാർ വി, സുജിത്ത് ഇ എസ്.

മാനദണ്ഡ പ്രകാരം 24 പേർക്കാണ് നിയമനം നൽകാൻ കഴിയുകയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ഇവർക്ക് പുറമെ എൻജെഡി ഒഴിവുകളിൽ ചിലർക്ക് കൂടി ജോലി ലഭിക്കും. 2015–19 കാലയളവിലെ സ്പോട്സ് ക്വാട്ട നിയമനത്തിന് 249 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരൊഴിവിൽ സി കെ വിനീതിന് നേരത്തേ ജോലി നൽകി. അപേക്ഷകളുടെ പരിശോധന പൂർത്തിയായി വരികയാണ്. ഈ റാങ്ക് ലിസ്റ്റ് തയാറാക്കുന്ന ഘട്ടത്തിൽ മാനദണ്ഡങ്ങളിലും മറ്റും ആവശ്യമായ പരിഷ്ക്കാരം വരുത്തുന്ന കാര്യവും ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കായിക മികവ് കണക്കിലെടുത്ത് സർക്കാർ നിയമനം നൽകിയത് 580 കായികതാരങ്ങൾക്കായിരുന്നു. യുഡിഎഫ് സർക്കാരിന്റെ (2011–15) കാലയളവിൽ ആകെ 110 പേർക്ക് മാത്രമായിരുന്നു നിയമനം ലഭിച്ചത്. 2009 മുതൽ സ്പോര്‍ട്സ് ക്വാട്ടയിൽ ഒരു വർഷം 50 പേർക്കാണ് നിയമനം നൽകുന്നത്. അതുവരെ 20 പേർക്ക് മാത്രമായിരുന്നു. എൽഡിഎഫ് സർക്കാർ ഇതിൽ മാറ്റം കൊണ്ടുവരികയും സ്പോട്സ് ക്വാട്ടയിൽ 196 പേർക്ക് നിയമനം നൽകുകയും ചെയ്തു. ഇതിനു പുറമെ, കേരളാ പൊലീസിൽ 137 കായികതാരങ്ങൾക്ക് നിയമനം നൽകി.

Eng­lish Sum­ma­ry: Promis­es come true; 24 more gov­ern­ment jobs for athletes

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.