Janayugom Online
Road inauguration

വാഗ്ദാനം നിറവേറ്റി എംഎല്‍എ, കാട്ടിച്ചിറയ്ക്കല്‍ മഖാം റോഡ് നവീകരണം പൂര്‍ത്തിയായി

Web Desk
Posted on December 15, 2018, 5:41 pm

മാനന്തവാടി: മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന് മുന്നില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കാട്ടിച്ചിറക്കല്‍ പ്രദേശ വാസികളുടെ ആവശ്യങ്ങളിലൊന്നായിരുന്നു വര്‍ഷങ്ങളായി പൊട്ടി പൊളിഞ്ഞു കിടക്കുന്ന മഖാം റോഡ് നവീകരിക്കുകയെന്നത്. അന്ന് ഒ.ആര്‍ കേളു എം.എല്‍.എ റോഡ് നവീകരിക്കുമെന്ന് പ്രദേശവാസികള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. ആ ഉറപ്പ് കഴിഞ്ഞ ദിവസം എം.എല്‍.എ പാലിച്ചു.

പൊതുമരാമത്ത് ഫണ്ടില്‍ നിന്നും ഫണ്ടില്‍ നിന്നും 38 ലക്ഷം രൂപ മുടക്കിയാണ് ഈ റോഡ് നവീകരിച്ചത്. കല്‍പ്പറ്റമാനന്തവാടി റോഡില്‍ നിന്നും മാനന്തവാടി നിരവില്‍പുഴ റോഡിലേക്ക് ബൈപ്പാസായി ഉപയോഗിക്കുന്ന റോഡാണിത്. മാത്രവുമല്ല തീര്‍ത്ഥാടന കേന്ദ്രമായ കാട്ടിച്ചിറയ്ക്കല്‍ മഖാമിനോട് ചേര്‍ന്ന് കടന്നുപോകുന്നതുമായ റോഡാണിത്. ഏറെക്കാലത്തെ തങ്ങളുടെ ആവശ്യം നിറവേറിയതില്‍ പായസം വിതരണ ചെയ്താണ് പ്രദേശവാസികള്‍ ആഘോഷിച്ചത്.
നവീകകരണം പൂര്‍ത്തിയാക്കി എം.എ.ല്‍ എ ഒ.ആര്‍ കേളു റോഡ് ഉദ്ഘാടനം ചെയ്തു. സി.പിഐ(എം) ഏരിയാ സെക്രട്ടറി ജസ്റ്റിന്‍ ബേബി, സി.ജി പ്രത്യുഷ്, കെ.സി.കെ നജ്മുദ്ദീന്‍,കെ മുരളീധരന്‍, മനുകുഴിവേലി എന്നിവര്‍ പങ്കെടുത്തു.