45 ലക്ഷം യൂകെ പൗണ്ട് വില വരുന്ന സമ്മാനം നേടിയെടുക്കാൻ യുവതി ചെലവിട്ടത് ലക്ഷങ്ങൾ. ഒടുവിൽ അമളി സംഭവിച്ചപ്പോൾ സമ്മാനവുമില്ല കൈയിലെ പണവും പോയി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയ്ക്കാണ് നല്ല കിടിലൻ പണി കിട്ടിയത്. ബാംഗ്ലൂരിലെ മാരുതി സേവാനഗറിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ വിശ്വസ്തത നേടിയെടുക്കുന്നതിന് വേണ്ടിയും യുവതിയുടെ കൈയിൽ നിന്ന് പണം തട്ടിയെടുക്കുന്നതിനും വേണ്ടിയാണ് ഇല്ലാത്ത സമ്മാനം അയച്ചതായി പറഞ്ഞത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് അയച്ചെന്നു കരുതിയ വ്യാജ സമ്മാനം കൈപ്പറ്റുന്നതിനായി യുവതി 19 ലക്ഷത്തോളം രൂപ പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കെന്നി എന്ന യുവാവും യുവതിയും തമ്മിൽ സുഹൃത്തുക്കളാകുന്നത് കഴിഞ്ഞ വർഷമാണ്. യുകെയിൽ സ്ഥിര താമസമാണെന്നും ഇയാൾ യുവതിയെ ധരിപ്പിച്ചു. അടുത്തു പരിചയപ്പെട്ട ഇവർ പരസ്പരം ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു.
യുവതിയ്ക്ക് വേണ്ടി 45 ലക്ഷം യുകെ പൗണ്ട് വില വരുന്ന സമ്മാനം അയക്കുന്നുണ്ടെന്ന് ഇയാൾ പറഞ്ഞു.സമ്മാനമാവും കാത്തിരുന്ന യുവതിയുടെ കൈയിൽ നിന്ന് പണം പോയത് അല്ലാതെ യുവതിയ്ക്ക് സമ്മാനം ഒന്നും ലഭിച്ചില്ല. യുവതിയെ ഒരു ദിവസം കെന്നി വിളിക്കുകയും സമ്മാനം ഡൽഹി എയർപോർട്ടിൽ എത്തിയതായി അറിയിക്കുകയും ചെയ്തു. സമ്മാനം എയർപോർട്ടിൽ നിന്ന് റിലീസ് ചെയ്യണമെങ്കിൽ 2.8 ലക്ഷം രൂപ ഒരു അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ഇയാൾ അറിയിച്ചു. യുവതി പണം ട്രാൻസ്ഫർ ചെയ്തെങ്കിലും സമ്മാനം കയ്യിലെത്താൻ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് യുവാവ് ധരിപ്പിക്കുകയായിരുന്നു.
സമ്മാനം കൈപ്പറ്റുന്നതിന്റെ കസ്റ്റംസ് ചാർജ്ജായി 8.8 ലക്ഷം രൂപ ഉടൻ അയക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തിയ യുവതി ഇവരെ ഫോണിൽ വിളിച്ചു. അത്രയും പണം അടച്ചപ്പോൾ അവസാനമായി 4.87 ലക്ഷം രൂപ കൂടി അയച്ചാൽ ഗിഫ്റ്റ് അടുത്ത ദിവസം തന്നെ കൈപ്പറ്റാമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥ യുവതിയോട് പറഞ്ഞു.
വിവിധ ട്രാൻസാക്ഷനുകൾ വഴി ഇത്രയും തുക അയച്ചെങ്കിലും പിറ്റേ ദിവസം സമ്മാനമൊന്നും എത്താതിരുന്നപ്പോൾ യുവതി കെന്നിയെയും കസ്റ്റംസ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തിയ യുവതിയെയും വിളിച്ചു. എന്നാൽ, ഇരുവരുടെയും ഫോൺ ഓഫായിരുന്നു. സംഭവത്തിൽ ബാനസവാടി പൊലീസ് കേസെടുത്തിട്ടുണ്ട്.
English summary: Promising expensive gifts, FB ‘friend’ swindles Bengaluru woman of Rs 19 lakh
YOU MAY ALSO LIKEV THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.