രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയിലാണ്. പലയിടങ്ങളിലും ഓക്സിജൻ ക്ഷാമം മൂലം കോവിഡ് രോഗികള്‍ മരിക്കുന്ന സാഹചര്യമാണുള്ളത്. ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞാല്‍ ജിവൻ രക്ഷിക്കാനും ശരീരത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ വിദഗ്ധര്‍ അംഗീകരിച്ചിട്ടുള്ള രീതിയാണ് പ്രോണിംഗ്. വീട്ടിനുള്ളില്‍ തന്നെ കിടക്കയില്‍ കിടന്നു കൊണ്ട് തലയണകള്‍ ഉപയോഗിച്ച് ശരീരത്തിന്റെ പോസ്ചര്‍ മാറ്റിക്കൊണ്ട് പരമാവധി ഓക്സിജൻ ശരീരത്തില്‍ എത്തിക്കാനുള്ള പ്രക്രിയയാണ് പ്രോണിംഗ്.
പ്രോണിംഗ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.
1)കമഴ്ന്നു കിടക്കുക.
2)ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യണം.
3)ഇതു പോലെ അര മണിക്കൂര്‍ ചെയ്യാം.
4)പിന്നീട് ഇരു വശങ്ങളിലേയ്ക്കും മാറി മാറി കിടക്കണം.
5)പിന്നീട് എഴുന്നേറ്റ് ഇരിയ്ക്കാം.
6)വീണ്ടും മുകളില്‍ പറഞ്ഞ രീതിയില്‍ കമഴ്ന്നും ചരിഞ്ഞുമെല്ലാം കിടക്കാം.
ഇത് ശരീരത്തിലെ ഓക്സിജന്‍ തോത് കൂടാന്‍ സഹായിക്കും
English Summary : Proning technique to save life in oxygen deficit covid patients
You may also like this video :