7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024

ഫാസിസത്തിന്റെ പ്രചാര വേലകൾ ആശങ്കാജനകം: നിലമ്പൂർ ആയിഷ

Janayugom Webdesk
നിലമ്പൂര്‍
November 5, 2024 11:30 pm

ഫാസിസത്തിന്റെ വെറുപ്പും ആക്രമണോത്സുകതയും പരത്തുന്ന പ്രചാരവേലയ്ക്ക് വിധേയപ്പെടാത്തതിനെയെല്ലാം മുഖ്യധാരയിൽ നിന്നടർത്തിമാറ്റി നിഷേധാത്മകമായി രേഖപ്പെടുത്തുന്ന സ്ഥിതി വിശേഷം അത്യന്തം ആശാങ്കാജനകമാണെന്ന് നാടക — ചലച്ചിത്ര പ്രതിഭ നിലമ്പൂർ ആയിഷ. 

ഇന്ത്യയിൽ ജനാധിപത്യം എന്നത് പ്രഹസനമായി മാറുകയാണ്. അധികാരം മാത്രം മുൻനിർത്തിക്കൊണ്ടുള്ള വർഗീയ ധ്രുവീകരണ അജണ്ടയിൽ നിന്നുടലെടുക്കുന്ന ജനാധിപത്യ വിരുദ്ധ ഏകീകരണം രാജ്യത്തിന്റെ ബഹുസ്വരതയെ കാർന്നുതിന്നുമ്പോൾ ജാഗ്രത പാലിക്കേണ്ടത് യുവജനങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു. 

വയനാട് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എഐവൈഎഫ് സംഘടിപ്പിച്ച യുവകലാ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു നിലമ്പൂര്‍ ആയിഷ. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, ഇ ടി ടൈസൺ എംഎൽഎ, സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, സുഹൈബ് മൈലമ്പാറ, ആർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.