രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്നതിനാൽ സ്വത്ത് നികുതി ചുമത്തി അത് പുനർവിതരണം ചെയ്യണമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അഭിജിത് ബാനർജി. ഇന്ത്യയിലെ നിലവിലെ അസമത്വം കണക്കിലെടുക്കുമ്പോൾ സ്വത്ത് നികുതി വിവേകപൂർണമാണ്. ഈ നികുതി കാര്യക്ഷമമായി പുനർവിതരണം ചെയ്യണം. എന്നാൽ ഇതൊന്നും ഉടനെ പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്ത ലിറ്റററി ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിങ് മേഖല അടിമുടി പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. അതിന് സർക്കാർ മുൻകയ്യെടുക്കണം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാൽ അത് എത്രത്തോളമുണ്ടെന്ന് പറയാൻ കഴിയില്ല. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാൻ തക്ക വിവരങ്ങളൊന്നും രാജ്യത്തിൽ ഇപ്പോൾ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ എസ്തർ ഡുഫ്ലോ, മൈക്കൽ ക്രെമർ എന്നിവർക്കൊപ്പമാണ് 2019 ലെ സാമ്പത്തികശാസ്ത്ര നൊബേലിന് അഭിജിത് ബാനർജി അർഹനായത്.
English summary: Property tax should be levied: Abhijit Banerjee
YOU MAY ALSO LIKE THIS VIDEO