Thursday
18 Jul 2019

വനം കരുതൽ ധനമാണ്, കരുതലോടെ കാക്കാം

By: Web Desk | Friday 5 October 2018 12:36 PM IST


വനം ജീവിവര്‍ഗത്തിന്റെ കരുതല്‍ധനമാണ്. കേരളത്തിന്റെ പശ്ചിമഘട്ടമാണ് നമ്മുടെ നാടിന്റെ സമ്പത്ത്. ഈ വനമേഖലയിലെ ജൈവ സമ്പത്ത് നിലനില്‍ക്കേണ്ടത് നമ്മുടെ ആവശ്യമല്ല. അത്യാവശ്യമാണ്. പശ്ചിമഘട്ടത്തിലെ ഓരോ മഴുപതനവും ഓരോ സ്‌ഫോടനവും തകര്‍ക്കുന്നത് തലമുറകളുടെ നിലനില്‍പ്പിനെയാണ്. മഹാപ്രളയം നമ്മെ ചിലതുപഠിപ്പിച്ചെന്നു കരുതാന്‍ വരട്ടെ. നമ്മുടെ നോട്ടം വീണ്ടും കാടുകയറുകയാണ്. സൗന്ദര്യം ആസ്വദിക്കാനല്ലെന്നുമാത്രം. ചൂഷണം ചെയ്തു നാട്ടിലെത്തിക്കാനാണ് നമ്മുടെ ഈ പോക്ക്. നിലനിര്‍ത്തണം ഈ ജൈവ സമ്പുഷ്ടിയെ. അത് നമ്മുടെ സംസ്‌കാരത്തിന്റെ ഈടുവയ്പ്പാണ്.
മുത്തങ്ങ,ശെന്തുരുണി,തേക്കടി,തട്ടേക്കാട് എന്നിവിടങ്ങളില്‍ നിന്നും ജനയുഗം ചീഫ് ഫൊട്ടോഗ്രാഫര്‍ രാജേഷ് രാജേന്ദ്രന്‍ പകര്‍ത്തിയ വനചിത്രങ്ങളിലൂടെ യാത്ര