28 March 2024, Thursday

കള്ള് ചെത്ത് വ്യവസായത്തെ 
സംരക്ഷിക്കണം: എഐടിയുസി

Janayugom Webdesk
ആലപ്പുഴ
May 9, 2022 7:02 pm

പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുമെന്ന എൽ ഡി എഫിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കേരളാ സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി പി മധു ആവശ്യപ്പെട്ടു. കേരളാ സ്റ്റേറ് ചെത്ത് — മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ പ്രഖ്യാപിച്ച വിനാശകരമായ മദ്യനയം കള്ള് വ്യവസായത്തെ തകർക്കും. നാട്ടിൽ വിദേശ മദ്യത്തിന്റെ വ്യാപനം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല ചെത്ത് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി കെ കെ സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. പി ജ്യോതിസ്, ആർ അനിൽകുമാർ, ഡി ഹർഷകുമാർ, കെ വി ജയപ്രകാശ്, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ ആർ അജയൻ സ്വാഗതവും, എ കെ ആനന്ദൻ നന്ദിയും പറഞ്ഞു. കളള് ചെത്ത് വ്യവസായം സംരക്ഷിക്കുക, ടോഡി ബോർഡിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുക, ദൂരപരിധി നിയമം റദ്ദാക്കുക, വിദേശദ്യഷാപ്പുകളുടെ എണ്ണം നിയന്ത്രിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.