വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (എഐടിയുസി) നേതൃത്വത്തില്‍ തൊഴിലാളികള്‍ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തദ്ദേശ സ്ഥാപനങ്ങളിലെ സെസ്സ് പിരിവ് ഊർജ്ജിതമാക്കുക, ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക, സാമ്പത്തിക ആനുകൂല്യങ്ങളും പെൻഷനും കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലയിലും ധര്‍ണ നടത്തിയത്.
ഫറോക്ക്: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (എഐടിയുസി) നേതൃത്വത്തില്‍ ഫറോക്ക് മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. എഐടിയുസി ജില്ല സെക്രട്ടറി പി കെ നാസർ ധർണ ഉദ്ഘാടനം ചെയ്തു. പരമശിവൻ പഴഞ്ചണ്ണൂര്‍ അദ്ധ്യക്ഷനായി.
രാജേഷ് നെല്ലിക്കോട്ട്, മുരളി മുണ്ടേങ്ങാട്ട്, ടി ഉണ്ണികൃഷ്ണൻ, ഒ ഭക്തവത്സലൻ, ടി ശ്രീധരൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി: പയ്യോളി മുൻസിപ്പൽ ഓഫീസിനു മുമ്പിൽ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (എഐടിയുസി) മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ എഐടിയുസി ജില്ലാ ജോ. സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സന്തോഷ് കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എം ടി ചന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐ പയ്യോളി ലോക്കൽ സെക്രട്ടറി ഇരിങ്ങൽ അനിൽകുമാർ, കിസാൻസഭ മണ്ഡലം പ്രസിഡന്റ് കെ ശശിധരൻ, പയ്യോളി നഗരസഭ മുൻ കൗൺസിലർ ഷാഹുൽ ഹമീദ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് ജയരാജ് നടേരി, ഉത്തമൻ എന്നിവർ സംസാരിച്ചു. നിഷ എം ടി, ദാമോദരൻ കുന്നുമ്മൽ, ശോഭന കെ, യശോദ എം, സോമൻ കെ കെ എന്നിവർ നേതൃത്വം നൽകി. പേരാമ്പ്ര: നിർമ്മാണത്തൊഴിലാളി യൂണിയൻ (എഐടിയുസി) മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
സമരം എഐടിയുസി മണ്ഡലം സെക്രട്ടറി ബാബു കൊളക്കണ്ടി ഉദ്ഘാടനം ചെയ്തു. പി അശോകന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അത്യോട്ട് ഗംഗാധരൻ, എം കെ രാമചന്ദ്രൻ മാസ്റ്റർ, സി കെ പ്രഭാകരൻ, സുരേഷ് ഗോപാൽ, എ ടി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മാർച്ചിന് വി കെ നാരായണൻ, കെ സി കുഞ്ഞിരാമൻ, സത്യൻ യു, മനോജ് കെ, ശ്രീജിത്ത് വി എം, സി കെ ശ്രീധരൻ, കുഞ്ഞിക്കണ്ണർ, കെ പി രാജൻ എന്നിവർ നേതത്വം നൽകി.
താമരശ്ശേരി: കെട്ടിട നിർമാണത്തൊഴിലാളി യൂണിയൻ (എഐടിയുസി) കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. സ്ത്രീകളുൾപ്പടെ നിരവധി പേർ പങ്കെടുത്തു. സിപിഐ താമരശ്ശേരി മണ്ഡലം സെക്രട്ടറി ടി എം പൗലോസ് ഉദ്ഘാടനം ചെയ്തു. ടി പി ഗോപാലൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ദാമോദരൻ, എഐടിയുസി മണ്ഡലം സെക്രട്ടറി ഹമീദ് ചേളാരി, സോമൻ മാനിപുരം, പി എം രാജൻ, എ പി സഹദേവൻ എന്നിവർ സംസാരിച്ചു. എൻ രവി, എൻ വി രഞ്ജിത്ത്, കെ ഗോപാലൻ, കെ പി ജോസ്, കെ കൃഷ്ണൻ, ഇന്ദിര കക്കാട്, രാജൻ പുതുവയൽ, കെ എം രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
മുക്കം: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (എഐടിയുസി) നേതൃത്വത്തില്‍ തൊഴിലാളികള്‍ കാരശ്ശേരി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. സിപിഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ ഷാജികുമാർ ഉദ്ഘടനം ചെയ്തു.
വി കെ അബുബക്കർ അധ്യക്ഷത വഹിച്ചു. പി സി ഡേവിഡ് സ്വാഗതം പറഞ്ഞു. പി കെ രാമൻകുട്ടി, കുമാരി എന്നിവർ സംസാരിച്ചു.
വേളം: കെട്ടിട നിർമ്മാണ തൊഴിലാളായി യൂണിയൻ വേളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. എഐടിയുസി ആയഞ്ചേരി മണ്ഡലം സെക്രട്ടറി സി രാജീവൻ ഉദ്ഘാടനം ചെയ്തു. എൻ പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ബികെഎംയു മണ്ഡലം പ്രസിഡന്റ് പരപ്പിൽ ബാലൻ, മഹിളാ സംഘം പഞ്ചായത്ത് സെക്രട്ടറി സി മല്ലിക, കെ എം രാജീവൻ, ടി ബാലകൃഷ്ണൻ, പി അനീഷ്, സി കെ രാജീവൻ തുടങ്ങിയവർ സംസാരിച്ചു. ടി കണാരൻ, കൈതക്കൽ ശശി, എം സുശീല, കെ പി ബിന്ദു എന്നിവർ നേതൃത്വം നൽകി.
വടകര: കെട്ടിട നിർമ്മാണ തൊഴിലാളികള്‍ ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. എഐടിയുസി മണ്ഡലം സെക്രട്ടറി ഇ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ കെ മോഹനൻ, ആർ കെ ഗംഗാധരൻ, കക്കാട്ട് ബാബു, സി പി ബാബു, എ കെ കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചു. സമരത്തിന് കെ യം ബാബു, പി പി രാഘവൻ, കെ ടി സുരേന്ദ്രൻ, വി ടി കെ സുരേഷ്, കെ കരുണൻ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.