വിഎച്ച്എസ്ഇ അധ്യാപകരെ സംരക്ഷിക്കും: വി എസ് സുനില്‍കുമാര്‍

Web Desk
Posted on January 05, 2019, 8:05 pm
വിഎച്ച്എസ്ഇ നോണ്‍ വൊക്കേഷണല്‍ ലക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: ദേശീയ തൊഴില്‍ നൈപുണ്യ പദ്ധതി നടപ്പാക്കുമ്പോള്‍ കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്റെറി വിദ്യാഭ്യാസ മെഖലയിലെ അധ്യാപകര്‍ക്ക് ആശങ്ക വേണ്ടെന്നും അധ്യാപകരുടെ തൊഴില്‍ സംരക്ഷിക്കാന്‍ നടപടി ഉണ്ടാകുമെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വിഎച്ച്എസ്ഇ നോണ്‍ വൊക്കേഷണല്‍ ലക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് എസ് ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായ വിതരണം തേറമ്പില്‍ രാമകൃഷ്മന്‍ ഉദ്ഘാടനം ചെയ്തു. വിരമിച്ച അധ്യാപകരെ മന്ത്രി ആദരിച്ചു. ചെയര്‍മാന്‍ ഷാജി പാരപ്പിള്ളി, ജനറല്‍ സെക്രട്ടറി പി ടി ശ്രീകുമാര്‍, പി കെ റോയ്, ഗോപകുമാര്‍ കെ, പി വി ജോണ്‍സന്‍, സൈമണ്‍ ജോസ്, ഗീത എം, പി പി സജിത്, ടി എം യാക്കോബ്, കെ പി ജോസഫ്, ടി ഗണേഷ്‌കുമാര്‍, ആര്‍ രാജീവ് എന്നിവര്‍ സംസാരിച്ചു. എസ് ശ്രീകുമാറിനെ പ്രസിഡന്റായും പി ടി ശ്രീകുമാറിനെ ജനറല്‍ സെക്രട്ടറിയായും തെരെഞ്ഞെടുത്തു.